June 19, 2026

വെള്ളമുണ്ട വൈബ്‌സ് ലോഗോ പ്രകാശനം ചെയ്തു

0
fdg
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട:ജില്ലാപഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തില്‍
2025 മെയ് 26 തിങ്കളാഴ്ച്ച വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന വെള്ളമുണ്ട വൈബ്‌സ് ആദരായന ആസ്വാദന പരിപാടിയുടെ ലോഗോ പ്രകാശനകര്‍മ്മം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അധ്യക്ഷനായി.
വെള്ളമുണ്ടയുടെ പേരും പെരുമയും ഭംഗിയും ആഘോഷിക്കുന്ന ചടങ്ങില്‍ ഡിവിഷന്‍ പരിധിയിലെ നൂറിലധികം വരുന്ന ചെണ്ട/തുടി കലാകാരന്മാരെയും പാരമ്പര്യ തെയ്യം കലാകാരന്‍ മാരെയും മറ്റ് പ്രതിഭകളെയും ആദരിക്കും.പ്രശസ്ത സൗണ്ട് ഹീലര്‍ ഡോ. ശ്യാംറോക്ക് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ലോക പ്രശസ്ത ഡ്രം ഇവന്റ് സദസ്സും ക്രമീകരിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *