May 25, 2026

5-10 ക്ലാസ്സ്‌ വിദ്യാർഥികളെ അഭിരുചിക്കനുസരിച്ച് സജ്ജരാക്കാൻ സ്‌കൂളുകളിൽ ക്രിയേറ്റീവ് കോർണർ

0
IMG_20250522_193754
By ന്യൂസ് വയനാട് ബ്യൂറോ

അഭിരുചിക്കനുസരിച്ച് അറിവ്, കഴിവ്, മനോഭാവം എന്നിവയിൽ വിദ്യാർത്ഥികളെ തൊഴിലിനും സമൂഹത്തിനുമായി സജ്ജരാക്കാൻ ക്രിയേറ്റീവ് കോർണർ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്. സമഗ്ര ശിക്ഷ കേരളയും (എസ്എസ്കെ) വിദ്യാഭ്യാസ വകുപ്പും സ്റ്റാർ പദ്ധതിയിൽ ഉൾപ്പെടുത്തി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സഹകരണത്തോടെ ഈ അധ്യയന വർഷം നടപ്പാക്കുന്ന പഠനപിന്തുണ പദ്ധതിയാണ് ക്രിയേറ്റീവ് കോർണർ. 5 മുതൽ 10 വരെ ക്ലാസ്സ്‌ വിദ്യാർത്ഥികൾക്കായുള്ള പദ്ധതി ആദ്യ ഘട്ടത്തിൽ ജില്ലയിലെ എട്ട് സർക്കാർ സ്കൂളുകളിലാണ്.
വിദ്യാർത്ഥിയെ തൊഴിലുമായും സമൂഹവുമായും ബന്ധിപ്പിക്കാൻ പര്യാപ്തമാക്കുന്ന ഉത്തേജകമായ പഠന അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
പഠനം കൂടുതൽ ആകർഷകവും ആസ്വാദ്യകരവുമാക്കുക, വിദ്യാർത്ഥികളുടെ കഴിവുകളിൽ ആത്മവിശ്വാസം വളർത്തി അവരെ ഭാവിയിലേക്ക് ഒരുക്കുക, പഠനത്തിനും താൽപ്പര്യങ്ങൾക്കും അനുസൃതമായി ‘മിനി-വൊക്കേഷനുകളിൽ’ പരിശീലനം നൽകി സിലബസിനുംഅദ്ധ്യാപകർക്കിടയിലുമുള്ള അന്തരം നികത്തുക,പോസിറ്റീവ് തൊഴിൽ സംസ്കാരം വളർത്തുക, പ്രവർത്തനാധിഷ്ഠിത പഠനത്തിലൂടെ ക്ലാസ് മുറിയിലെ പ്രവർത്തനങ്ങളെ പുറം ലോകവുമായി ബന്ധിപ്പിച്ച് എല്ലാ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കുക, എല്ലാ തൊഴിലുകളോടും ആദരവ് നൽകി വിദ്യാർത്ഥികളെ സമർത്ഥരും ഉത്തരവാദിത്തമുള്ളവരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ക്രിയേറ്റീവ് കോർണർ മുന്നോട്ട് വെയ്ക്കുന്നത്. കൃഷി, വയറിങ്, ഫാഷൻ ടെക്നോളജി, പാചകം, മരപ്പണി, ഇലക്ട്രോണിക്സ്, പ്ലംബിങ് തുടങ്ങി ഏഴു മേഖലകളിൽ പാഠപുസ്തകത്തോട് ചേർത്ത് വിദ്യാർഥികളെ പരിചയപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള നൂതന സംവിധാനമാണ് പദ്ധതിയിലുള്ളത്. ഒരു സ്കൂളിൽ 5.50 ലക്ഷം രൂപ പദ്ധതിയ്ക്ക് ചെലവിടും. തരുവണ യുപി സ്കൂൾ, മാനന്തവാടി യുപി സ്കൂൾ, ഇരുളം ഹൈസ്ക്കൂൾ, ചേനാട് ഹൈസ്കൂൾ, കല്ലങ്കര യുപി സ്കൂൾ, കണിയാമ്പറ്റ യുപി സ്കൂൾ, പുളിയാർമല യുപി സ്കൂൾ, തലപ്പുഴ യുപി സ്കൂൾ എന്നീ വിദ്യാലയങ്ങളിലാണ് ആദ്യഘട്ടത്തിൽ വയനാട് ജില്ലയിൽ ക്രിയേറ്റീവ് കോർണർ നടപ്പാക്കുന്നത്. രണ്ടാംഘട്ടത്തിൽ കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കും. ക്രീയേറ്റീവ് കോർണറുമായി ബന്ധപ്പെട്ട അധ്യാപക പരിശീലനം ജില്ലയിൽ പൂർത്തിയായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news