കൊമേഴ്സില്‍ കരിയര്‍ ഉറപ്പാക്കാന്‍ ലക്ഷ്യ വെബിനാര്‍
കോഴിക്കോട് : പ്ലസ് ടുവിന് ഏത് കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിക്കും കൊമേഴ്സില്‍ ഏറ്റവും മികച്ച കരിയര്‍ ഉറപ്പാക്കാന്‍ അവസരമൊരുങ്ങുന്നു.കൊമേഴ്സില്‍ മികച്ച കരിയര്‍ ഉറപ്പാക്കാനുള്ള വഴികളുമായി’മാധ്യമവും ‘ലക്ഷ്യ’യും കൈകോര്‍ക്കുകയാണ്.കൊമേഴ്സ് രംഗത്ത് കരിയര്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും വിവിധ കോഴ്സുകള്‍ സംബന്ധിച്ച വിശദ വിവരങ്ങളും കൊമേഴ്സ് രംഗത്തെ സാധ്യതകളും അവതരിപ്പിക്കുന്ന സൗജന്യ വെബിനാര്‍ ജൂണ്‍ ഒന്നിന് നടക്കും. കൊമേഴ്സ് പഠനശേഷം പ്ലേസ്മെന്റ് സംബന്ധമായ വിവരങ്ങളും വെബിനാറിലൂടെ ലഭ്യമാവും.
മുമ്പ് വിദ്യാര്‍ഥികള്‍ ഏറ്റവുംകൂടുതല്‍ തെരഞ്ഞെടുത്തിരുന്ന മെഡിക്കല്‍, എന്‍ജിനീയറിങ് രംഗങ്ങളില്‍ സാധ്യതകള്‍ കുറയുകയും അതേസമയം കൊമേഴ്സ് രംഗത്ത് നിരവധി സാധ്യതകള്‍ തുറക്കുകയും ചെയ്ത കാലത്താണ് ഇതുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങളും കോഴ്സുകളും വിദ്യാര്‍ഥികളിലേക്കെത്തിക്കാന്‍ ‘മാധ്യമ’വും ‘ലക്ഷ്യ’യും ഒരുങ്ങുന്നത്.
വിദേശത്തും സ്വദേശത്തും ഏറെ സാധ്യതകളുള്ള കൊമേഴ്സ് കരിയറുകളുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും പറഞ്ഞുതരാന്‍ ഈ രംഗത്തെ പ്രഗത്ഭര്‍ നയിക്കുന്ന സെഷനുകളാവും വെബിനാറിന്റെ ഹൈലൈറ്റ്.
ഇപ്പോള്‍ പുതിയ തലമുറ കൂടുതലായി തെരഞ്ഞെടുക്കുന്നത് ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്സുകളാണ്. ഈ വെബിനാറില്‍ എന്താണ് ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്സുകള്‍, എങ്ങനെ ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്സുകള്‍ പഠിക്കണം, എവിടെ പഠിക്കണം, രണ്ടു കോഴ്സുകള്‍കൂടി ഒരുമിച്ച് എങ്ങനെ പഠിക്കും, ഏത്ഡിഗ്രിയാണ് നിങ്ങള്‍ ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ വിശദമായിത്തന്നെ വിദ്യാര്‍ഥികള്‍ക്കുമുന്നില്‍ അവതരിപ്പിക്കും.
സയന്‍സ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് തുടങ്ങി ഏത് കോഴ്സ് പഠിച്ച വിദ്യാര്‍ഥികള്‍ക്കും വെബിനാറില്‍ പ?ങ്കെടുക്കാം. ഒരു കരിയര്‍ തെരഞ്ഞെടുക്കുമ്പാള്‍ മനസില്‍ വെക്കേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഇന്ത്യയിലെതന്നെ പ്രമുഖ കരിയര്‍ കോച്ച് വെബിനാറില്‍ സംവദിക്കും. വിദ്യാര്‍ഥികളും മാതാപിതാക്കളും ഉറപ്പായും പ?ങ്കെടുക്കേണ്ട വെബിനാറാണ് ഇത്.
വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സംശയ നിവാരണത്തിനായും വെബിനാറില്‍ അവസരമുണ്ടാവും.
ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കോഴ്സിനെകുറിച്ച് ഒട്ടേറെ അബദ്ധധാരണകള്‍ നിറഞ്ഞുനിന്ന കാലത്ത് ഈ തെറ്റിദ്ധാരണകള്‍ അകറ്റി കൊമേഴ്സ് രംഗത്തെ വന്‍ സാധ്യതകളെ കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കാന്‍ വെബിനാര്‍ വിദ്യാര്‍ഥികളെ സഹായിക്കും.
സി.എ, സി.എം.എ (ഇന്ത്യ), സി.എം.എ (യു.എസ്), സി.എസ്, എ.സി.സി.എ, ബിവോക്(അക്കൗണ്ടിങ് & ബിസിനസ് ഇന്റഗ്രേറ്റഡ് വിത്ത് എ.സി.സി.എ), ബികോം (ഇന്റര്‍നാഷണല്‍ ഫിനാന്‍സ് & അക്കൗണ്ടിങ് ഇന്റഗ്രേറ്റഡ് വിത്ത് എ.സി.സി.എ -യുകെ), എം.ബി.എ, സി.എ.ടി (സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്കൗണ്ടിങ് ടെക്നീഷ്യന്‍സ്) തുടങ്ങി നിരവധി കോഴ്സുകളിലൂടെ കൊമേഴ്സ് രംഗത്ത് മുന്നേറ്റം നടത്തി മികച്ച കരിയര്‍ സ്വന്തമാക്കാനുള്ള സാധ്യതകളാണ് വെബിനാറിലൂടെ അവതരിപ്പിക്കുക.
കൊമേഴ്സ് കോഴ്സുകള്‍ക്ക് മലയാളികള്‍ക്കിടയില്‍ ഇഷ്ടം ഏറിവരാന്‍ പ്രധാന കാരണം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യയുടെ പ്രവര്‍ത്തനംതന്നെയാണ്. പ്രഫഷനല്‍ കൊമേഴ്സ് കോഴ്സുകള്‍ക്കായി അത്യാധുനിക സജ്ജീകരണങ്ങളോടെ, വിദേശ സര്‍വകലാശാലകളോട് കിടപിടിക്കുന്ന കാമ്പസുകള്‍ സജ്ജമാക്കിക്കൊണ്ടാണ് ലക്ഷ്യ കെമേഴ്സ് രംഗത്ത് സാന്നിധ്യമുറപ്പിച്ചത്. റെക്കോഡ് വിജയമാണ് ഓരോ തവണയും കൊമേഴ്സ് രംഗത്ത് ലക്ഷ്യ ഉറപ്പാക്കുന്നത്. പ്രഫഷനല്‍ കൊമേഴ്സ് കോഴ്സുകളെ സംബന്ധിച്ചുണ്ടായിരുന്ന അബദ്ധധാരണകളെ തിരുത്തിയെഴുതിയ ലക്ഷ്യയും മാധ്യമരംഗത്ത് വേറിട്ട പാത തുറക്കുന്ന മാധ്യമം ദിനപത്രവും നടത്തുന്ന വെബിനാര്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ ഉപകാരപ്രദമാകും എന്നുറപ്പ്.കേരളത്തിലെയും ജി.സി.സിയിലേയും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വെബിനാറിന്റെ ഭാഗമാവാം. നല്‍കിയിരിക്കുന്ന ക്യു.ആര് കോഡ് സ്കാന്‍ ചെയ്ത് സൗജന്യമായി വെബിനാറില്‍ രജിസ്റ്റര്‍ ചെയ്യാം.





Leave a Reply