May 6, 2026

ജില്ലയിൽ അതീവ ജാഗ്രത; ഇന്ന് റെഡ് അലേർട്ട്

0
IMG_20250525_100042
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച വയനാട് ജില്ലയില്‍ അതീവ ജാഗ്രത തുടരുകയാണ്. ജില്ലയില്‍ ഇന്നലെ രാത്രിയിലും ശക്തമായ മഴ തുടർന്നു. തവിഞ്ഞാല്‍, തൊണ്ടർനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കനത്ത മഴപെയ്തു. വൈത്തിരി ,ചൂരല്‍മല , പുത്തുമല പ്രദേശങ്ങളിലും ശക്തമായ മഴയാണ് ഉണ്ടായത്. തവിഞ്ഞാല്‍, പൊഴുതന, മുട്ടില്‍, തരിയോട്, മേപ്പാടി കണിയാമ്പറ്റ ഞ്ചായത്തുകളില്‍ അധികൃതർ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. മഴ ശക്തമായി തുടരുകയാണെങ്കില്‍ അപകട സാധ്യത മേഖലകളില്‍ താമസിക്കുന്നവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അടച്ചിരിക്കുകയാണ്. ക്വാറികളുടെ പ്രവർത്തനവും നിരോധിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *