May 6, 2026

മംഗല്യ ധനസഹായ പദ്ധതി

0
By ന്യൂസ് വയനാട് ബ്യൂറോ

വനിതാ ശിശു വികസന വകുപ്പ് പുനര്‍ വിവാഹത്തിന് ധനസഹായം നല്‍കുന്നതിന് മംഗല്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍ അല്ലെങ്കില്‍ മുന്‍ഗണന വിഭാഗത്തിലെ 18 നും 50 നും ഇടയില്‍ പ്രായമുള്ള വിധവകള്‍, നിയമപരമായി വിവാഹ മോചനം നേടിയവര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. 25,000 രൂപ ധനസഹായമായി ലഭിക്കും. പുനര്‍വിവാഹം നടന്ന് ആറ് മാസത്തിനകം അപേക്ഷ നല്‍കണം. അപേക്ഷകള്‍ www.schemes.wcd.kerala.gov.in ല്‍ ഓണ്‍ലൈനായി നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.സി.ഡി.എസ് ഓഫീസ്, അങ്കണവാടി, ജില്ലാ വനിതാ ശിശു വികസന ഓഫീസുകളുമായി ബന്ധപ്പെടാം. ഫോണ്‍ -04936 296362

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *