May 5, 2026

മണല്‍ കോരി മാറ്റി റോഡുകളെയും കൃഷികളെയും സംരക്ഷിക്കണം: തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി

0
xzz
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:പുഴകള്‍ക്കും തോടുകള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം മണല്‍ കെട്ടിക്കിടക്കുന്നത് കാരണം കാലവര്‍ഷത്തില്‍ ശക്തമായ മഴ പെയ്യുമ്പോള്‍ തോട്ടിലെയും പുഴയിലെയും വെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്ക് കയറുന്നത് കാരണം നിരവധി കര്‍ഷകരുടെ കൃഷികള്‍ നശിക്കുനന്തും താഴ്ന്ന പ്രദേശങ്ങളിലൂടെ പോകുന്ന നിരവധി റോഡുകളും നശിക്കുന്നതും നിത്യ സംഭവമാണ്.കര്‍ഷകരുടെ കൃഷിക്കും റോഡിന് സുരക്ഷയും ഒരുക്കുന്നതിനു വേണ്ടി പുഴകളിലെയും തോടുകളിലെയും മണല്‍ അടിയന്തരമായി കോരി മാറ്റി വെള്ളംഒലിച്ചു പോകാനുള്ള സൗകര്യം ഒരുക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കല്‍പ്പറ്റ എം ജി ടി ടൂറിസ്റ്റ് ഹോമില്‍ ജില്ലാ ചീഫ് കോടീനേറ്റര്‍ പി. എം. ജോര്‍ജിന്റെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തില്‍ അബ്ദുല്‍ ഖാദര്‍ മടക്കിമല. അഷ്‌റഫ് സിപി. റഷീദ് എം സി. ജോസഫ് ടി എ. രജനി എല്‍. ഷറഫുദ്ദീന്‍ ഒ. രാമചന്ദ്രന്‍ കെ പി. അഷ്‌റഫ് കെ ട്ടി.ഇബ്രാഹിം ട്ടി. ലത പിടി. വിജയന്‍ ആര്‍ വി. ഹംസ പി എം. ജോസ്.ടി പി. തുടങ്ങിയവര്‍ പ്രസംഗിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *