May 5, 2026

ബൈരക്കുപ്പ പാലം നിര്‍മ്മാണത്തില്‍ ഇടപെടണം:മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി സിപിഐഎം

0
vxcvc
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി : ബൈരക്കുപ്പ പാലം നിര്‍മ്മാണത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് സിപിഐഎം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. പുല്‍പ്പള്ളി ഏരിയ കമ്മിറ്റി പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു മുഖാന്തിരമാണ് നിവേദനം നല്‍കിയത്.ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ജില്ലാ കമ്മിറ്റിയോടും അഭ്യര്‍ത്ഥിച്ചു.പുല്‍പ്പള്ളിയുടെ വികസനത്തിന് സാധ്യമാകുമായിരുന്ന പാലം നിര്‍മ്മാണം 1994 സെപ്റ്റംബര്‍ 22ന് കേരള മുഖ്യമന്ത്രി കെ കരുണാകരനും കര്‍ണാടക മുഖ്യമന്ത്രി വീരപ്പമൗലിയും സംയുക്തമായി കല്ലിടല്‍ നടത്തിയത്. എന്നാല്‍ അതിനുശേഷം ഒരു നീക്കവും ഉണ്ടായില്ലെന്നും ഇവര്‍ പറഞ്ഞു.

പുല്‍പ്പള്ളിയുടെയും വയനാടിന്റെയും സമഗ്ര വികസനത്തിന് വലിയ സാധ്യതയായിരുന്ന പാലം നിര്‍മ്മിക്കുമെന്ന് വളരെ പ്രതീക്ഷയോടെ ഒരുപാട് കാലം കുടിയേറ്റ മേഖല കാത്തിരുന്നു എന്നാല്‍ പാലം നിര്‍മ്മാണം നടന്നില്ല.പലവിധ കാരണങ്ങളാല്‍ നീണ്ടു പോയ പലതിന്റെ നിര്‍മ്മാണം ഈ നാടിന്റെ ആവശ്യമായിരുന്നു.എന്നാല്‍ അധികാരം കയ്യിലുള്ള കാലത്ത് കോണ്‍ഗ്രസ് പാലം നിര്‍മ്മാണത്തിന് മുന്‍കൈ എടുക്കാത്തത് ജനങ്ങളുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയായി.ഇത് സംബന്ധിച്ച് ഇടതുപക്ഷ സര്‍ക്കാരുകള്‍ പല കാലഘട്ടങ്ങളിലും കര്‍ണാടക കേന്ദ്രസര്‍ക്കാരുമായി ഇടപെടലുകള്‍ നടത്തിയെങ്കിലും അവര്‍ നിഷേധാത്മക നിലപാട് തുടരുകയാണ് ഉണ്ടായത്.എന്നാല്‍ പാലം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് പലരും അവകാശവാദങ്ങളുമായി രംഗത്ത് ഇപ്പോള്‍ എത്തിയിട്ടുണ്ട്.പാലം നാടിന്റെ വികസനത്തിന് വളരെ അത്യാവശ്യമാണ്.എന്നാല്‍ ഈ കാര്യത്തില്‍ അന്തിമമായ ഒരു തീരുമാനവും ഇതുവരെയും വന്നിട്ടില്ല ആ സാഹചര്യത്തിലാണ്‌സിപിഐഎം മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിട്ടുള്ളത്.പാലം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് അതിന്റെ സാധ്യതകള്‍ സംബന്ധിച്ചും കര്‍ണാടക സര്‍ക്കാരുമായി ആശയവിനിമയം നടത്തണമെന്നും സാധ്യമെങ്കില്‍ പാലം നിര്‍മ്മിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകണമെന്നും നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.മാത്രമല്ല ഇത് സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് അറുതി വരുത്തുവാനും അന്തിമമായ ഒരു തീരുമാനം ഇക്കാര്യത്തില്‍ ഉണ്ടാകുന്നതിനും ഫലപ്രദമായ ഇടപെടല്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പാലം നിര്‍മ്മാണം സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ചിലര്‍ ചേര്‍ന്ന് പഴയ കല്ലിനു പകരം ഉദ്ഘാടനത്തിന്റെ വിവരങ്ങള്‍ ചേര്‍ത്തുകൊണ്ട് പുതിയ ബോര്‍ഡ് പെരിക്കല്ലൂരില്‍ സ്ഥാപിച്ചിട്ടുണ്ട്.ഇതൊക്കെ പാലം നിര്‍മ്മാണം നടക്കുമെന്ന രീതിയിലുള്ള പ്രചരണത്തിന്റെ ഭാഗമായിട്ടാണ് ചെയ്യുന്നത്.എന്നാല്‍ നിര്‍മ്മാണം സംബന്ധിച്ച ഒരു അടിസ്ഥാന വിവരവും ഇതുവരെയും ആര്‍ക്കും ലഭ്യമായിട്ടില്ല. ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇതൊന്നും സംശയിക്കേണ്ടിയിരിക്കുന്നു. കൃത്യമായ ഒരു ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകും.അതിന്റെ അടിസ്ഥാനത്തില്‍ പാലത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത ഉണ്ടാകുമെന്നും സിപിഐഎം നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *