പുഴയോര ആവാസവ്യവസ്ഥ വീണ്ടെടുക്കാൻ ‘സ്നേഹതീരം’ ജൈവവൈവിധ്യ പാർക്ക്
കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്തിലെ എടത്തറ പുഴയോരത്ത് നശിച്ചുകൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെ തിരിച്ചുപിടിക്കാൻ ‘സ്നേഹതീരം’ എന്ന പേരിൽ ഒരു ജൈവവൈവിധ്യ പാർക്ക് ഒരുങ്ങുന്നു. ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയായ അധിനിവേശ സസ്യങ്ങളെ പൂർണ്ണമായി നീക്കം ചെയ്യുകയും, തദ്ദേശീയ സസ്യങ്ങളെ നട്ടുപരിപാലിച്ച് പുഴയോരത്തെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരികയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പുഴയോരത്ത് തൈ നട്ടുകൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം വത്സല നളിനാക്ഷൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, തരിയോട് ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന കമ്മിറ്റി, എം എസ് സ്വാമിനാഥൻ ഫൗണ്ടേഷൻ, സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, ഹരിത കേരളം മിഷൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെയാണ് ഈ സുപ്രധാന പദ്ധതി നടപ്പിലാക്കുന്നത്.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, സുനാ നവീൻ, ബീന റോബിൻസൻ, സിബിൽ എഡ്വേർഡ് എന്നിവരും എം എസ് സ്വാമിനാഥൻ ഫൗണ്ടേഷനിലെ ഗവേഷകരായ സലീം പിച്ചൻ പി എം, നന്ദകുമാർ പി എം, എം ഗോപാല കൃഷ്ണൻ, അനൂപ് എ, ഹരിത കേരളം മിഷൻ പ്രതിനിധി ആതിര ഗോപാൽ, സിബി മാത്യു, രാജേഷ് പുലിക്കോട്, വികസന സമിതി സെക്രട്ടറി ഹരിദാസൻ, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ശ്രീരാജ് പി ആർ തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.





Leave a Reply