പരിസ്ഥിതി ദിനം ആചരിച്ചു
മേപ്പാടി: മേപ്പാടി ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഇ.സി.ഒ ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ എസ്. ഉമ്മർ വൃക്ഷത്തൈ നട്ടു. പരിസ്ഥിതി ദിനത്തിൽ മാത്രമല്ല മറിച്ച് സദാസമയവും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം വിദ്യാർഥികളെ ഓർമ്മപ്പെടുത്തി. സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നടന്നു. മാനേജർ പി.ടി അശ്‌റഫ് സന്ദേശം നൽകി. വൈസ് പ്രിൻസിപ്പൽ സിൽവസ്റ്റർ ആൽബർട്ട്, എച്ച്.എം പ്രസീത, അധ്യാപികമാരായ റസീന എ.കെ, സിന്ധു, മിനി തുടങ്ങിയവർ സംബന്ധിച്ചു





Leave a Reply