May 6, 2026

കനിവ് കൂട്ടായ്മ വിവിധ സ്കൂളുകളിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു

0
IMG_20250606_194253
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: കനിവ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വിവിധ സ്കൂളുകളിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു. ഗവൺമെൻ്റ് യു.പി. സ്കൂൾ ശശിമല, ഇരുളം ഹൈസ്കൂൾ, എസ്.എൻ.എൽ.പി. സ്കൂൾ കാപ്പിസെറ്റ് എന്നിവിടങ്ങളിലാണ് തൈകൾ വിതരണം ചെയ്തത്.

ശശിമല ഗവൺമെൻ്റ് യു.പി. സ്കൂളിൽ നടന്ന പരിപാടി ഷൈജു വി. കൃഷ്ണൻ്റെ അധ്യക്ഷതയിൽ പുൽപ്പള്ളി റേഞ്ച് ഓഫീസർ കെ.കെ. രാജീവ് കുമാർ ഉദ്ഘാടനം ചെയ്തു. കനിവ് കൂട്ടായ്മ പ്രസിഡൻ്റ് ജോർജ് തെക്കേമല, സജിത്ത് കളരിപ്പാട്ട്, അലക്സ്, എൻ.സി.പി.എസ്. ബത്തേരി ബ്ലോക്ക് പ്രസിഡൻ്റ് എം.കെ. ബാലൻ, ബ്ലോക്ക് സെക്രട്ടറി സുജിത്ത് പി.എ., മണ്ഡലം പ്രസിഡൻ്റ് ലിജോ എന്നിവർ ആശംസകൾ അർപ്പിച്ചു. ജിലു ടീച്ചർ സ്വാഗതവും ഷംന ടീച്ചർ നന്ദിയും പറഞ്ഞു.

ഇരുളം ഹൈസ്കൂളിൽ കനിവ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും ഫലവൃക്ഷത്തൈകൾ സൗജന്യമായി വിതരണം ചെയ്തു. വാർഡ് മെമ്പർ ഷിജി ഷിബു പരിപാടി ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അബ്ദുൽ ഗഫൂർ തൈകളുടെ വിതരണം നിർവഹിച്ചു. കനിവ് കൂട്ടായ്മ പ്രസിഡൻ്റ് ജോർജ് തെക്കേമല, സെക്രട്ടറി ഷൈജു വി. കൃഷ്ണൻ, ട്രഷറർ സജിത്ത് കളരിപ്പാട്ട്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സുന്ദരേശൻ, പി.വി. അനീഷ, പി. ധനില, ബി. വിനീഷ് കുമാർ, എൻ.സി.പി.എസ്. ജില്ലാ നേതാക്കളായ എം.കെ. ബാലൻ, സുജിത്ത് പുൽപ്പള്ളി, അലക്സ് മരക്കടവ്, ലിജോ ബത്തേരി തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ഷീല ടീച്ചർ സ്വാഗതവും മനോജ് നന്ദിയും പറഞ്ഞു.

എസ്.എൻ.എൽ.പി. സ്കൂൾ കാപ്പിസെറ്റിൽ കനിവ് കൂട്ടായ്മയും എൻ.സി.പി.എസ്. സുൽത്താൻബത്തേരി ബ്ലോക്ക് കമ്മിറ്റിയും ചേർന്നാണ് വൃക്ഷത്തൈകൾ വിതരണം ചെയ്തത്. സജിത എം.എ.യുടെ അധ്യക്ഷതയിൽ നടന്ന യോഗം പുൽപ്പള്ളി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ നിജേഷ് എ. ഉദ്ഘാടനം ചെയ്തു. എൻ.സി.പി.എസ്. ബത്തേരി ബ്ലോക്ക് സെക്രട്ടറി സുജിത്ത് പി.എ., ബ്ലോക്ക് പ്രസിഡൻ്റ് എം.കെ. ബാലൻ, മണ്ഡലം പ്രസിഡൻ്റ് ലിജോ, കനിവ് കൂട്ടായ്മ പ്രസിഡൻ്റ് ജോർജ് തെക്കേമല, സെക്രട്ടറി ഷൈജു വി. കൃഷ്ണൻ, സജിത്ത് കളരിപ്പാട്ട് എന്നിവർ ആശംസകൾ നേർന്നു. ശ്രീജിത്ത് കെ.കെ. സ്വാഗതവും സുബിത എസ്. നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *