June 19, 2026

ഈദ്ഗാഹില്‍ പെരുന്നാള്‍ നമസ്‌കാരം സംഘടിപ്പിച്ചു

0
site-psd-5
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: പുണ്യ ദീപ്തിയില്‍ ജീവിക്കാനുള്ള പ്രചോദനമാണ് ഈദ് വിശ്വാസികള്‍ക്ക് നല്‍കുന്ന സന്ദേശമെന്ന് ഡോ ജമാലുദ്ദീന്‍ ഫാറൂഖി. മത ജാതി വര്‍ണ ഭേദങ്ങള്‍ക്കതീതമായി എല്ലാവര്‍ക്കും കരുതലായി നിലനില്‍ക്കാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. കല്പറ്റ എം സി എഫ് ഗ്രൗണ്ടില്‍ നടന്ന മുന്‍സിപ്പല്‍ സംയുക്ത ഈദ്ഗാഹില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗസ്സയിലെ കഷ്ടതയനുഭവിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ളവര്‍ക്കായി ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന ഉണ്ടാകണം. അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.

സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്കെല്ലാം കരുതലാകണം. ഓരോരുത്തരുടേയും ജീവിതം മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന തരത്തില്‍ പരിവര്‍ത്തിപ്പിക്കണം. ബലി കര്‍മ്മമെന്നത് കേവലം ഒരു മൃഗത്തെ അറുക്കലല്ല. ബലി കര്‍മത്തോടൊപ്പം ദുഷ്ട ചിന്തകളെയും ജീവിതത്തില്‍ നിന്ന് മുറിച്ച് മാറ്റേണ്ടതുണ്ട്. ബലിപെരുന്നാള്‍ മനുഷ്യന് നല്‍കുന്നത് ത്യാഗബോധമാണ്. ഇത് ജീവിതത്തിന് അര്‍ത്ഥം നല്‍കുന്നതായി മാറണമെന്നും ആഘോഷങ്ങള്‍ അതിരുവിടരുതെന്നും മതം പഠിപ്പിച്ച രീതിയിലായിരിക്കണം ആഘോഷങ്ങളെന്നും ഡോ ജമാലുദ്ദീന്‍ ഫാറൂഖി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *