April 16, 2026

സുൽത്താൻ ബത്തേരിയിൽ ജില്ലാ ഒളിമ്പിക്സ് വാക്കത്തോൺ സംഘാടക സമിതി രൂപീകരിച്ചു

0
IMG_20250611_211131
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി: ലോക ഒളിമ്പിക് ദിനാഘോഷങ്ങളുടെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ വെച്ച് നടക്കുന്ന ജില്ലാതല ഒളിമ്പിക് വാക്കത്തോണിന്റെ സംഘാടക സമിതി രൂപീകരിച്ചു. ജൂൺ 23-ന് സുൽത്താൻ ബത്തേരി ട്രാഫിക് ജംഗ്ഷനിൽ നിന്ന് സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി വരെ വാക്കത്തോൺ നടത്താനാണ് സംഘാടകർ തീരുമാനിച്ചിരിക്കുന്നത്. ജില്ലയിലെ വിവിധ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ച് വാക്കത്തോൺ വിജയകരമാക്കാനാണ് ലക്ഷ്യമിടുന്നത്.

സംഘാടക സമിതി രൂപീകരണ യോഗത്തിൽ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ സ്വാഗതം ആശംസിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധു അധ്യക്ഷത വഹിച്ചു. സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് യോഗം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ എൽസി മാത്യു, കൗൺസിലർ ടോം ജോസഫ്, ഒളിമ്പിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സുബൈർ ഇളകുളം, സോളമൻ എൽ.എ, മഥൻലാൽ, ഷിബു കുറുമ്പേമഠം എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *