July 27, 2026

തദ്ദേശ തിരഞ്ഞെടുപ്പ്: ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജന ഡീലിമിറ്റേഷന്‍ ഹിയറിങ് 24 ന്

0
site-psd-17
By ന്യൂസ് വയനാട് ബ്യൂറോ

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജന കരട് നിര്‍ദ്ദേശങ്ങളില്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ജൂണ്‍ 24 ന് ഹിയറിങ് നടത്തും.സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളുടെ വാര്‍ഡ് വിഭജന കരട് നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ജൂണ്‍ 21 മുതല്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിങ് നടത്തും. ജില്ലയില്‍ നിന്നും ലഭിച്ച 31 പരാതികളാണ് കമ്മീഷന്‍ നേരില്‍ കേള്‍ക്കുക. 24 ന് രാവിലെ ഒന്‍പത് മുതല്‍ കോഴിക്കോട് ഗവ ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ കമ്മീഷന്‍ പരാതികള്‍ നേരില്‍ കേള്‍ക്കും.

അതേ ദിവസം
കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളിലെ പരാതിക്കാര്‍ക്കും കോഴിക്കോട് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ കമ്മീഷന്‍ ഹിയറിങ് നടക്കും.
സംസ്ഥാനത്തെ വിവിധ ജില്ലകളെ മൂന്ന് മേഖലകളിലായി തിരിച്ചാണ് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിങ് നടത്തുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *