October 29, 2026

പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരമില്ലാ പാത; കര്‍മ്മ സമിതി പ്രിയങ്കാ ഗാന്തിക്ക് നിവേദനം നല്‍കി

0
site-psd-6
By ന്യൂസ് വയനാട് ബ്യൂറോ

പുഴിത്തോട് – പടിഞ്ഞാറത്തറ ചുരമില്ലാ പാത എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ എം.പി ശക്തമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ കര്‍മ്മ സമിതി നിവേദനം നല്‍കി. വയനാട് അഭിമുഖീകരിക്കുന്ന േഗതാഗത പ്രശ്‌നങ്ങളും,അതില്‍ ഈ പാതയുടെ പ്രാധാന്യവും എം പി യെ ബോധ്യപ്പെടുത്തുവാന്‍ കഴിഞ്ഞുവെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കല്‍പ്പറ്റ ങഘഅ ടി.സിദ്ധിഖാണ് കൂടിക്കാഴ്ച്ചക്ക് മുന്‍ക്കൈയ്യെടുത്തത്.

ജില്ലാ പഞ്ചായത്തംഗവും കര്‍മ്മ സമിതി എക്‌സിക്യൂട്ടീവംഗങ്ങളുമായ ജുനൈദ് കൈപ്പാണി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് പോള്‍സന്‍ കൂവയ്ക്കല്‍, കര്‍മ്മ സമിതി ചെയര്‍ പേഴ്‌സണ്‍ ശകുന്തള ഷണ്മുഖന്‍, അംഗങ്ങളായ ജോണ്‍സന്‍ ഒജെ, സാജന്‍ തുണ്ടിയില്‍ അസീസ് കളത്തില്‍ പ്രകാശന്‍ വി നേത്യത്വം നല്‍കി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *