അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ചെയ്തു
വാളാട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ നൂറാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി വിവിധ പരിപാടികള്‍ ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷീരാമന് ഉദ്ഘാടനം ചെയ്തു.രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ശാക്തീകരണ പരിപാടിയില്‍ ഡോ. ശശികുമാര്‍ പുറമേരി ക്ലാസെടുത്തു.വരും വര്‍ഷത്തെ പ്രവര്‍ത്തന രൂപരേഖ പ്രകാശനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് അസീസ് വാളാട് അധ്യക്ഷനായി.
നവാഗതരെ മധുരപലഹാരങ്ങള്‍ നല്കി സ്വാഗതം ചെയ്തു .പ്രിന്‍സിപ്പാള്‍ രാജീവന് പുതിയെടുത്ത് ,എസ് എം സി ചെയര്മാന് അമ്മദ് പി വി ,പി ടി എ വൈസ് പ്രസിഡണ്ട് സ്റ്റാനി ഇലവുങ്കല്‍, സ്മിത കെ , സോള്ഗ വി. ജാഫര്‍ സി, ബീഗം മഹജ ബീന്‍ ,സുമേഷ് പി തുടങ്ങിയവര്‍ സംസാരിച്ചു





Leave a Reply