യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു
പനമരം:വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ജിജേഷ് ബി നായര്‍ (43) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിന് സമീപത്തെ കോഴിഫാമില്‍ വെച്ചാണ് ഇദ്ദേഹത്തിന് വൈദ്യുതാഘാതമേറ്റത്. തുടര്‍ന്ന് പനമരത്തെ സ്വകാര്യ ആശുപത്രിയിലും വയനാട് മെഡിക്കല്‍ കോളേജിലും എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.പനമരം പുഞ്ചവയല്‍ അശ്വതി നിവാസില്‍ പരേതനായ ബാലന്‍ മാസ്റ്ററിന്റെയും, സുമവല്ലിയുടെയും മകനാണ് ജിജേഷ് .ഭാര്യ: ദിഷ. മകള്‍: ആദിത്യ. സഹോദരങ്ങള്‍: ശ്രീജേഷ് ബി നായര്‍, രാജേഷ് ബി നായര്‍ (ഗള്‍ഫ്). സംസ്‌കാരം പിന്നീട് വീട്ടുവളപ്പില്‍.





Leave a Reply