സേവാദൾ ദുരന്ത നിവാരണ ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു
കേരള പ്രദേശ് കോൺഗ്രസ് സേവാദൾ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിൽ ഉടനീളം നടപ്പിൽ വരുന്ന ദുരന്ത നിവാരണവും പെയിൻ ആൻറ് പാലിയേറ്റവിന്റെയും പ്രവർത്തനങ്ങൾ ഈ കാലഘട്ടത്തിൽ മാറ്റത്തിന്റെ നാന്ധികുറയ്ക്കുന്നതാണ്. ബൂത്തുതലത്തിലേക്കും വ്യാപിപ്പിച്ച് പ്രസ്ഥാനത്തിന് ചിട്ടയായ പ്രവർത്തനങ്ങൾ നടത്തുന്നതിന് സാധിക്കണമെന്ന് വയനാട് ഡി.സി.സി.യിൽ കേരള പ്രദേശ് കോൺഗ്രസ് സേവാദൾ നോർത്ത് സോൺ ഡിസാസ്റ്റർ മാനേജ്മെന്റ് ട്രെയിനിങ് ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ എക്സ്.എം.ൽ.എ. പറഞ്ഞു. ക്യാമ്പ് അംഗങ്ങൾക്ക് റിട്ടയേർഡ് ഫയർ ഓഫീസർ ഡൊമനിക് പരിശീലനം നൽകി. മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി. ബാബുവിന്റെ മൂന്നാമത് ചരമ വാർഷിക ദിനാചരണവും, അനുസ്മരണവും നടത്തി. ചടങ്ങിൽ കേരള പ്രദേശ് കോൺഗ്രസ് സേവാദൾ സംസ്ഥാന പ്രസിഡണ്ട് രമേശൻ കരുവാച്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ വി. പ്രകാശൻ, അബ്ദുൽ സമദ് കണ്ണനെല്ലൂർ, സജിൽ കുമാർ, സജീവൻ മടക്കിമല, മോളി ടോമി, മജീദ് മാങ്ങാട്, സക്കറിയ തോമസ് തുടങ്ങിയവർ സംസാരിച്ചു.





Leave a Reply