June 19, 2026

ശാസ്ത്രസാഹിത്യ പരിഷത്തിന് വയനാട് ജില്ലയിൽ പുതിയ മേഖല കൂടി

0
IMG_20250624_201158
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്
വയനാട് ജില്ലയിൽ വൈത്തിരി എന്ന പുതിയ ഒരു മേഖല കൂടി. വൈത്തിരി മേഖലയിൽ കൽപ്പറ്റ മേഖലയുടെ ഭാഗമായിരുന്ന വൈത്തിരി, മേപ്പാടി, പൊഴുതന, മൂപ്പൈനാട് പഞ്ചായത്തുകളിലെ നിലവിലുള്ള 7 യൂണിറ്റുകൾ ഉൾപ്പെടും. കൽപ്പറ്റ മേഖലാ പ്രവർത്തക കൺവെൻഷനിലാണ് വൈത്തിരി മേഖലാ പ്രഖ്യാപനം നടന്നത്. എൻ. ജി. ഒ യൂണിയൻ ഹാളിൽ വച്ച് നടന്ന പ്രത്യേക മേഖലാ പ്രവർത്തകകൺവെൻഷൻ പരിഷത്ത് സംസ്ഥാന പരിസരവിഷയസമിതി കൺവീനർ പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് രാജൻ തരിപ്പിലോട്ട് അധ്യക്ഷനായി. മേഖലാ സെക്രട്ടറി കെ. എ. അഭിജിത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ട്രഷറർ എം. പി. മത്തായി വരവ് ചെലവ് കണക്ക് അവതരണം നടത്തി. ജില്ലാ പ്രസിഡന്റ് പി. അനിൽകുമാർ, കേന്ദ്ര നിർവാഹക സമിതിയംഗം ഡോ. ടി. ആർ. സുമ, സ്‌റ്റെർക് കൺവീനർ പി. ആർ. മധുസൂദനൻ, പി. ഡി. അനീഷ്, പി. എം. അനൂപ് കുമാർ, എബനേസർ സാമുവേൽ തുടങ്ങിയവർ സംസാരിച്ചു.

എബനേസർ സാമുവേൽ (പ്രസിഡന്റ്), കെ. അനിത (വൈസ് പ്രസിഡൻ്റ്), പി. എം. അനൂപ് കുമാർ (സെക്രട്ടറി), കെ. പി. സ്വപ്ന (ജോ. സെക്രട്ടറി) പി.വി. പ്രവീൺ കുമാർ (ട്രഷറർ) എന്നിവരെ വൈത്തിരി മേഖലാ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *