കാക്കഞ്ചേരി വാളക്കുണ്ട് നീര്‍ത്തട പദ്ധതി; പൊതു ആസ്തികള്‍ കൈമാറി
എള്ളുമന്ദം: എടവക ഗ്രാമ പഞ്ചായത്തിലെ എള്ളുമന്ദം കാക്കഞ്ചേരിപ്രദേശത്ത് മണ്ണ് സംരക്ഷണ വകുപ്പ് മുഖേന കഴിഞ്ഞ 3 വര്‍ഷമായി നടപ്പിലാക്കി വന്നിരുന്ന കാക്കഞ്ചേരി വാളക്കുണ്ട് നീര്‍ത്തട പരിപാലന പദ്ധതി സമാപിച്ചു. പദ്ധതി വഴി സൃഷ്ടിക്കപ്പെട്ട പൊതു ആസ്തികളുടെ കൈമാറ്റ രേഖ , മാനന്തവാടി മണ്ണ് സംരക്ഷണ ഓഫീസര്‍ ഇ.കെ .അരുണ്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്‍. അനില്‍ കുമാറിന് കൈമാറി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാന്‍ അദ്ധ്യക്ഷനായി.പദ്ധതി പ്രദേശത്തു നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ എച്ച്.ബി. പ്രദീപ് വിശദീകരിച്ചു.വൈസ് പ്രസിഡണ്ട് ഗിരിജ സുധാകരന്‍ സ്ഥിരം സമിതി അദ്ധ്യക്ഷരായ വിനോദ് തോട്ടത്തില്‍, ജെന്‍സി ബിനോയി, ജനപ്രതിനിധികളായ എം.പി. വത്സന്‍ , ജോര്‍ജ് പടകൂട്ടില്‍ പ്രസംഗിച്ചു.
പദ്ധതിക്കായി,തൊണ്ണൂറ് ലക്ഷത്തി എഴുപത്തി നാലായിരം രൂപയാണ് വകയിരുത്തിയിരുന്നത്. എടവക രണ്ടാം വാര്‍ഡിലെ കാക്കഞ്ചേരി ; ചേര്‍ക്കോട് പ്രദേശങ്ങളിലായി രണ്ട് തടയണകള്‍, തോടുകള്‍ക്ക് കരിങ്കല്‍ പാര്‍ശ്വഭിത്തി നിര്‍മാണം; പദ്ധതി പ്രദേശത്തെ കര്‍ഷകര്‍ക്ക് കോണ്‍ഗ്രീറ്റ് ഫാം കുളങ്ങള്‍, മണ്‍കുളങ്ങള്‍ ; ക്ഷീരകര്‍ഷകര്‍ക്ക് തീറ്റപ്പുല്‍ കൃഷി ധനസഹായം; അത്യുല്പാദന ശേഷിയുള്ള ഗംഗാ ബോണ്ടം തെങ്ങിന്‍ തൈ ജാതി തൈ വിതരണം; മണ്‍കയ്യാല നിര്‍മാണം, നീര്‍ക്കുഴി നിര്‍മാണം; മഴക്കാല മണ്ണിളക്കല്‍ എന്നീ പ്രവര്‍ത്തികളാണ് നീര്‍ത്തട പരിപാലന പദ്ധതിയിലൂടെ നടപ്പിലാക്കിയത്.
സേവ്യര്‍ ചിറ്റുപ്പറമ്പില്‍ ചെയര്‍മാനും തലച്ചിറ ജോര്‍ജ് കണ്‍വീനറുമായ 11 അംഗ പരിപാലന സമിതിയാണ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം നടത്തിയത്.





Leave a Reply