July 28, 2026

മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു

0
site-psd-6
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: മുണ്ടേരി സൃഷ്ടി ഗ്രന്ഥശാല മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. 2025 എസ് എസ് എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം എസ് സ്‌കോളര്‍ഷിപ്പ് വിജയികള്‍ എന്നിവരെ അനുമോദിച്ച വിജയ സൃഷ്ടി പരിപാടി കല്‍പറ്റ നഗരസഭ വിദ്യാഭ്യാസ സ്ഥിര സമിതി ചെയര്‍മാന്‍ സി.കെ. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. സൃഷ്ടി ഗ്രന്ഥശാല പ്രസിഡന്റ് എകെ രാമചന്ദ്രന്‍ അധ്യക്ഷനായി.

വാര്‍ഡ് കൗണ്‍സിലര്‍ എം.കെ ഷിബു, കല്‍പറ്റ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി ടി സജീവന്‍, പി കെ അബു, സി കെ നൗഷാദ് , കെ അശോക് കുമാര്‍, കെ ഉണ്ണിക്കൃഷ്ണന്‍, കെ സതീഷ് കുമാര്‍, കെ എസ് രമ്യ, ഷാനിയ തോമസ് സി അഞ്ജന, കെ ടി തുളസീധരന്‍, എംപി മത്തായി എന്നിവര്‍ സംസാരിച്ചു. സി ജയരാജന്‍ സ്വാഗതവും കെ ആര്‍ ചിത്രാവതി നന്ദിയും പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *