അശാസ്ത്രീയമായ പരിഷ്‌കാരങ്ങള്‍ പൊതു വിദ്യാലയങ്ങളെ തകര്‍ക്കും : കെ പി എസ് ടി എ
ബത്തേരി : പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും പുറത്തിറങ്ങുന്ന ഉത്തരവുകള്‍ പൊതുവിദ്യാലയങ്ങളില്‍ നിന്നും കുട്ടികളെ അകറ്റുന്ന തരത്തിലുള്ളവയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. ബത്തേരിയില്‍ കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍ അധ്യക്ഷനായി.അധ്യാപകരുടെ ചെലവില്‍ സര്‍ക്കാര്‍ മേനി നടിക്കേണ്ട. പരിഷ്‌കരിച്ച ഉച്ചഭക്ഷണമെനുവിന്റെ സാമ്പത്തികബാധ്യത പ്രധാനാധ്യാപകരുടെ മേല്‍ കെട്ടിവെക്കാന്‍ അനുവദിക്കില്ല.
സംസ്ഥാനജനറല്‍ സെക്രട്ടറി പി കെ അരവിന്ദന്‍, വൈസ് പ്രസിഡന്റ് പി എസ് ഗിരീഷ് കുമാര്‍, സെക്രട്ടറി പി എം ശ്രീജിത്ത്, ടി എന്‍ സജിന്‍, ബിജു മാത്യു, ടി എം അനൂപ്, സി കെ സേതു,എം പ്രദീപ്കുമാര്‍, ഷേര്‍ളി സെബാസ്റ്റ്യന്‍, കെ കെ പ്രേമചന്ദ്രന്‍, കെ സത്യജിത്ത്, ഷിജു കുടിലില്‍, എം ഒ ചെറിയാന്‍ , കെ ജി ബിജു, എം വി ബിനു എന്നിവര്‍ സംസാരിച്ചു.





Leave a Reply