May 1, 2026

അവയവദാന സമ്മതപത്രം കൈമാറലും വിദ്യാര്‍ത്ഥികളെ ആദരിക്കലും സംഘടിപ്പിച്ചു

0
site-psd-7
By ന്യൂസ് വയനാട് ബ്യൂറോ

 

കല്ലോടി: കര്‍മ്മ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അവയവദാന സമ്മതപത്രം കൈമാറലും എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും നടത്തി. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയന്‍ ഉദ്ഘാടനം ചെയ്തു. ജ്യോതിര്‍ഗമയ കോ ഒഡിനേറ്റര്‍ കെ.എം ഷിനോജ് സമ്മതപത്രം ഏറ്റുവാങ്ങി മുഖ്യപ്രഭാഷണം നടത്തി.സംഘം പ്രസിഡന്റ് സന്തോഷ് ഒ എക്സിന്റെ അധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി വിജോള്‍, ഗ്രാമപഞ്ചായത്ത് അംഗം ജോര്‍ജ് പടക്കൂട്ടില്‍, കെ.എം അഗസ്റ്റിന്‍, പ്രീത മോഹന്‍ , റോജി ജോസ്. ഗീത സതീശന്‍, രാജേഷ് എ.ആര്‍, ബിനോയി ബേബി,ബാബുരാജ് എം, ബാലന്‍ പാറക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *