ശമ്പള പരിഷ്‌ക്കരണതത്വം അട്ടിമറിക്കാന്‍ ശ്രമം; എന്‍.ഡി അപ്പച്ചന്‍
കല്‍പ്പറ്റ: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണം നടപ്പിലാക്കേണ്ട സമയം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും ഒരു കമ്മിഷനെ പോലും പ്രഖ്യാപിക്കാത്തത് ജീവനക്കാര്‍ തിരിച്ചറിയണമെന്നും ഇത് അയ്യഞ്ചാണ്ട് പരിഷ്‌കരണ തത്വം അട്ടിമറിക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണെന്നും ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ പറഞ്ഞു.കേരള എന്‍.ജി.ഒ അസോസിയേഷന്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷനു മുമ്പില്‍ സംഘടിപ്പിച്ച ജൂലൈ 1 വഞ്ചനാദിനം – പ്രതിക്ഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി മുഖ്യപ്രഭാക്ഷണം നടത്തി.
ജീവനക്കാരുടെ 11ാം ശമ്പള പരിഷ്‌കരണ കുടിശ്ശിക, ക്ഷാമബത്ത കുടിശ്ശിക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി, ലീവ് സറണ്ടര്‍, മെഡി സെപ്പ് തുടങ്ങി സകലവിഷയങ്ങളിലും ഈ സര്‍ക്കാര്‍ വഞ്ചനാ പരമായ നിലപാടാണ് സ്വകരിക്കുന്നതെന്നും, അസംതൃപ്തരായ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജനാധിപത്യ രീതിയില്‍ പ്രതികരിക്കാന്‍ തുടങ്ങിയെന്നും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അത് പ്രകടമായിരുന്നെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.ലൈജു ചാക്കോ, എന്‍.വി അഗസ്റ്റ്യന്‍, സി.കെ ജിതേഷ്, ഇ. വി ജയന്‍, ഗ്ലോറിന്‍ സെക്വീറ, എം. നസീമ, ടി. പരമേശ്വരന്‍, എം വി സതീഷ്, സിനീഷ് ജോസഫ്, ബൈജുഎം.എ തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന് റോബിന്‍സണ്‍ ദേവസ്സി, കെ.ജി പ്രശോഭ്, വി.മുരളി, പി. സെല്‍ജി, ഫാസില, എം എസ് .സാനു, റജീസ് കെ. തോമസ്, ജയിന്‍ അമ്പലവയല്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.





Leave a Reply