ദേശീയ പണിമുടക്ക് ദിനത്തില്‍ പ്രകടനവും, പൊതുയോഗവും നടത്തി
കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ദേശീയ പണിമുടക്കിനോടനുബന്ധിച്ച് അധ്യാപക സര്‍വീസ് സംഘടന സമര സമിതിയും, ആക്ഷന്‍ കൗണ്‍സിലും സിവില്‍ സ്റ്റേഷനില്‍ പ്രകടനവും കല്‍പറ്റ ടൗണില്‍ പൊതുയോഗവും നടത്തി. സമരസമിതി ജില്ലാ ചെയര്‍മാന്‍ ടി.ഡി. സുനില്‍ മോന്‍ അധ്യക്ഷനായി. എന്‍.ജി.ഒ യൂണിയന്‍ ജില്ലാ സെക്രട്ടറി രാജേഷ് എ.കെ. സ്വാഗതവും, കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറിയും ആക്ഷന്‍ കൗണ്‍സില്‍ നേതാവുമായ ബിനീഷ്. പി.ജെ. ഉദ്ഘാടനവും നിര്‍വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് വിജയന്‍ പി.കെ. നന്ദി രേഖപ്പെടുത്തി.





Leave a Reply