May 1, 2026

വയനാട് ജില്ലാ എംഎസ്എഫിന് പുതിയ നേതൃത്വം നിലവിൽ വന്നു

0
IMG_20250713_140215
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ജില്ലാ എംഎസ്എഫിന് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. പി.എം. റിൻഷാദ് പ്രസിഡന്റായും ഫായിസ് തലക്കൽ ജനറൽ സെക്രട്ടറിയായും അജിനാസ് വെള്ളമുണ്ട ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

 

വയനാട് ജില്ലാ ലീഗ് ഓഫീസിൽ ചേർന്ന കൗൺസിൽ യോഗത്തിൽ വെച്ചായിരുന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്‌ദുറഹ്മാൻ രണ്ടത്താണി യോഗം ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷററും റിട്ടേണിംഗ് ഓഫീസറുമായ അസ്ഹർ പെരുമുക്ക് സ്വാഗതം ആശംസിച്ചു.

 

ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, സെക്രട്ടറി കെ. ഹാരിസ്, എംഎസ്എഫ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. മുനവ്വറലി സാദത്ത്, അൽ റസീൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎസ്എഫ് ജില്ലാ പ്രസിഡന്റ് പി.എം. റിൻഷാദ് യോഗത്തിന് നന്ദി രേഖപ്പെടുത്തി.

 

പുതിയ ഭാരവാഹികൾ:

 

പ്രസിഡന്റ്: പി.എം. റിൻഷാദ്

 

ജനറൽ സെക്രട്ടറി: ഫായിസ് തലക്കൽ

 

ട്രഷറർ: അജിനാസ് വെള്ളമുണ്ട

 

വൈസ് പ്രസിഡന്റുമാർ: ശുഹൈബ് മാനന്തവാടി, അമീൻ നായ്ക്കെട്ടി, മുബഷീർ കൽപ്പറ്റ, മുത്തലിബ് ദ്വാരക, ഫസൽ കമ്പളക്കാട്, അസീന മാടക്കര

 

ജോയിന്റ് സെക്രട്ടറിമാർ: റഈസ് വേങ്ങൂർ, റുമൈസ് വെള്ളമുണ്ട, നിഹാൽ വാളത്തൂർ, നാസർ അഞ്ചുകുന്ന്, ഷെഫിൻ ചെതലയം, ജിൻഷാദ് എടവക, ഇഹ്സാന മേപ്പാടി

 

വിംഗ് കൺവീനർമാർ: ഹഫീസ് ജവാദ്, റാഷിദ് പീച്ചങ്ങോട്, ഷിബിലി പടിഞ്ഞാറത്തറ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *