പ്രഥമ ആയുഷ് കായകല്‍പ പുരസ്‌കാരം-ഒന്നാംസ്ഥാനം മൂപ്പൈനാട് ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറിക്ക്
പ്രഥമ സംസ്ഥാന ആയുഷ് കായകല്പ പുരസ്‌കാരത്തിനു വയനാട് ജില്ലയിലെ മൂപൈനാട് ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്റര്‍, ആയുര്‍വേദ ഡിസ്പെന്‍സറി 96.67 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനത്തിനു അര്‍ഹരായി. ശുചിത്വം , മാലിന്യനിര്‍മാര്‍ജനം ,അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തിയാണ് ആരോഗ്യമന്ത്രി ശ്രീമതി വീണ ജോര്‍ജ് ഈ അവാര്‍ഡ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയാണ് സമ്മാനമായി സ്ഥാപനത്തിന് ലഭ്യമാവുക.
2023ല്‍ എന്‍ എ ബി എച്ച് അംഗീകാരം നേടിയിട്ടുള്ള ഈ സ്ഥാപനത്തില്‍ നിന്നും യോഗ പരിശീലനം, മാനസികാരോഗ്യ പദ്ധതി, വയോജനങ്ങള്‍ക്കുള്ള പ്രത്യേക ഒ പി , ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക ആരോഗ്യപരിരക്ഷ, ഉന്നതികളില്‍ താമസിക്കുന്ന വിഭാഗക്കാര്‍ക്ക് ഉള്ള തുടര്‍മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ നല്‍കി വരുന്നുണ്ട് . സ്ഥാപനത്തോട് ചേര്‍ന്ന് നാഷണല്‍ ആയുഷ് മിഷന്റെ സഹായത്തോടെ ഒ പി ലെവല്‍ പഞ്ചകര്‍മ്മ സെന്ററും ഫിസിയോതെറാപ്പി സെന്ററും അടുത്ത ദിവസങ്ങളില്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കും . മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെയും ഭാരതീയ ചികിത്സ വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സഹകരണത്തോടെയാണ് സ്ഥാപനം ഈ കായകല്പ പുരസ്‌കാര നേട്ടം കൈവരിച്ചത്.





Leave a Reply