നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ കൺവെൻഷൻ കൽപ്പറ്റയിൽ നടന്നു; ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ആവശ്യം
കൽപ്പറ്റ: നിർമ്മാണ തൊഴിലാളി യൂണിയൻ വയനാട് ജില്ലാ കൺവെൻഷൻ കൽപ്പറ്റയിൽ വെച്ച് നടന്നു. നിർമ്മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ, പ്രത്യേകിച്ച് പെൻഷൻ കുടിശ്ശിക, അടിയന്തിരമായി വിതരണം ചെയ്യണമെന്ന് കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ വിവാഹം, ചികിത്സ എന്നിവയ്ക്കുള്ള ധനസഹായവും മറ്റ് ആനുകൂല്യങ്ങളും കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
നദികളിൽ നിന്ന് മണൽ വാരുന്നതിനുള്ള സർക്കാർ തീരുമാനത്തിന് അനുസൃതമായി വയനാട് ജില്ലയിലും സർവ്വേ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി ജില്ലയിലെ കടവുകളിൽ നിന്ന് മണൽ ശേഖരണം നടത്തുന്നതിന് അധികൃതർ തയ്യാറാകണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. മുകുന്ദൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ജനറൽ സെക്രട്ടറി വി.വി. ബേബി, യൂണിയൻ ജില്ലാ സെക്രട്ടറി എം. മധു, കെ.സി. ജബ്ബാർ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് എം.എ. സുരേഷ് അധ്യക്ഷത വഹിച്ചു. കെ. വാസുദേവൻ സ്വാഗതവും ഡി. ഷാജി നന്ദിയും പറഞ്ഞു.





Leave a Reply