April 30, 2026

തൊണ്ടാര്‍ ജലസേചന പദ്ധതി ഉപേക്ഷിക്കണം: മുസ്ലിം ലീഗ്

0
site-psd-313
By ന്യൂസ് വയനാട് ബ്യൂറോ

 

തൊണ്ടര്‍നാട് എടവക പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ മൂളിത്തോട് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന തൊണ്ടാര്‍ ജലസേചന പദ്ധതി നൂറുക്കണക്കിന് കുടുംബങ്ങളെ വഴിയഥാരമാക്കുകയും കിടപ്പാടം നഷ്ട്ടപെടുത്തുകയും ചെയ്യും.ഇനി ഒരു ജലസേചന പദ്ധതിക്ക് വയനാട് അനുയോജ്യമല്ലെന്ന റിപ്പോര്‍ട്ടുകള്‍ കാറ്റില്‍ പറത്തി പരിസ്ഥിക അഘാത്തിന് വാഴിവെക്കുന്ന തൊണ്ടര്‍ പദ്ധതി വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനു ഭരണാനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി ഉപേക്ഷിക്കണമെന്ന് മുസ്ലിം ലീഗ്.പ്രേദേശത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഈ പദ്ധതിയെന്നും പ്രസ്തുത പദ്ധതി ഉപേക്ഷിക്കണമെന്നും തൊണ്ടര്‍നാട് പഞ്ചായത്ത് മുസ്ലിം ലീഗ് കൗണ്‍സില്‍ ക്യാമ്പ് ഒരുക്കം 2025 പ്രേമേയം മുഖേനെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

യോഗത്തില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി.മൊയ്തു അധ്യക്ഷനായി.മാനന്തവാടി നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് സി.പി മൊയ്തുഹാജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

തദ്ദേശ തെരഞ്ഞടുപ്പും പാര്‍ട്ടിയും എന്ന വിഷയത്തില്‍ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് യഹ്യഖാന്‍ തലക്കല്‍ ക്ലാസ്സ് എടുത്തു പഞ്ചായത്ത് യൂ ഡി എഫ് കണ്‍വീനര്‍ അബ്ദുള്ള കേളോത് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി. കെ അമീന്‍ പടയാന്‍ അബ്ദുള്ള ഗ്ലോബല്‍ കെ എം സി സി മാനന്തവാടി മണ്ഡലം ജനറല്‍ സെക്രട്ടറി റാഷിദ് കേളോത് സലിം അസ്ഹരി എന്നിവര്‍ ആശ്വസംകള്‍ അര്‍പ്പിച്ചു.

ക്യാമ്പിന്റെ വിവിധ സെഷനുകളില്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ബി കെ. ഉസ്മാന്‍ അഷ്റഫ് പുരലോം റഷീദ് കക്കോട്ടില്‍ പോക്കര്‍ കൊറോത്തു മൊയ്തുട്ടി ആര്‍. വി വി പോക്കര്‍ പി കെ. അബ്ദുറഹ്‌മാന്‍ തെല്ലാന്‍ അമാത് ഹാജി പാലോളി അമ്മത് നൗഫല്‍ കേളോത് വളവില്‍ അമ്മത് വി. സി. ഹമീദ് മൊട്ട അബ്ദുള്ള മുസ്തഫ മോന്തോല്‍ എന്നിവര്‍ സംസാരിച്ചു പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ആലികുട്ടി ആറങ്ങാടന്‍ സ്വാഗതവും പി എ മൊയ്തുട്ടി നന്ദിയും പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *