അനുമോദന സദസ്സ് നടത്തി
കോട്ടത്തറ: വാളല്‍ ഗ്രാമ ചൈതന്യ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ജീഷ്ണ കെ സി, ശിവമിത്ര അര്‍, ഫാത്തിമത്തുല്‍ ആദില, ഗൗരിലക്ഷ്മി കെ പി, ആന്‍ലിയ സനോജ്, അലീഷ പി.എന്‍, ഗ്ലോറി റോസ് ആന്റണി എന്നിവരെ അനുമോദിച്ചു. അനുമോദന സദസ്സ് വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി ബാബു ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് രശ്മി ജോസഫ് അധ്യക്ഷനായി.
സെക്രട്ടറി വിനോദ് കെ കെ ,സുരേഷ് ബാബുവാളല്‍, നിതിന്‍ പി വി ,മധു എസ് നമ്പൂതിരി, അഖില അമല്‍ജിത്ത് എന്നിവര്‍ സംസാരിച്ചു. വായന മത്സരത്തിന്റെ ഭാഗമായി ക്വിസ് മത്സരവും സംഘടിപ്പിച്ചു.





Leave a Reply