May 1, 2026

വനിതാ ജനപ്രതിനിധികള്‍ക്ക് ജില്ലാതല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

0
IMG_20250721_211451
By ന്യൂസ് വയനാട് ബ്യൂറോ

കിലയുടെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ ജനപ്രതിനിധികള്‍ക്ക് ജില്ലാതല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. വനിതാ പ്രതിനിധികളുടെ നേതൃത്വശേഷി, കാര്യശേഷി, വികസനം, അനുഭവം, മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കല്‍ എന്നിവ ലക്ഷ്യമിട്ടാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. പൊതുപ്രവര്‍ത്തനങ്ങളില്‍ വനിതാ ജനപ്രതിനിധികളുടെ കാര്യശേഷി പ്രധാന ചര്‍ച്ചയായി. പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തലുകള്‍ അവതരിപ്പിച്ചു. പൊതുപ്രവര്‍ത്തന രംഗത്തെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയായി. ജില്ലാതല കണ്‍വെന്‍ഷനില്‍ 70 പേര്‍ പങ്കെടുത്തു. കല്‍പ്പറ്റ ബ്ലോക്ക്പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ കില റിസോഴ്‌സ് പേഴ്‌സണ്‍മാരായ ടി.എം ഷിഹാബ്, കെ.വി ജുബൈര്‍, സാരംഗി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. കില ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ എം. ശരത് ചന്ദ്രന്‍, തീമാറ്റിക് വിദഗ്ധ ഗ്രീഷ്മ മന്‍മദന്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *