വിദ്യാര്‍ത്ഥികളെ കൊണ്ട് കാലു കഴുകിച്ചത് ലജ്ജാകരം: ഐ ജി എം
കല്‍പ്പറ്റ:ജീര്‍ണമായ ജാതീയ സംസ്കാരത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും കേന്ദ്രമായി കേരളം മാറുന്നത് അപകടകരമാണെന്നും അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന നിയമം കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥ കുറ്റകരമാണെന്നും ഇന്റഗ്രേറ്റഡ് ഗേള്‍സ് മൂവ്മെന്റ് ഐ ജി എം വയനാട് ജില്ല തബ്ദീല്‍ മീറ്റ് അഭിപ്രായപ്പെട്ടു. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി തബ്ദീല്‍ മീറ്റ് ഉദ്ഘാടനം ചെയ്തു.ഐ ജി എം ജില്ലാ പ്രസിഡണ്ട് മിന്‍ഹാ ഫാത്തിമ അധ്യക്ഷനായി.
അഭൗതികമായ മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ ദൈവത്തിനല്ലാതെ ലോകത്ത് ഒരു ശക്തിക്കും കഴിയുകയില്ലെന്ന ഖുര്‍ആനിക തത്വം വിശ്വാസത്തെയും അന്ധവിശ്വാസത്തെയും വേര്‍തിരിക്കുന്ന മാനദണ്ഡമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തബ്ദീലിന്റെ ഭാഗമായി ഖുര്‍ആന്‍ മത്സരം നടത്തി. ഷസ്മിന്‍, ഷിജല്‍ എന്‍, മന്ന ടി , ആയിഷ ഹന്നത്ത് എന്നിവര്‍ സംസ്ഥാനതല മത്സരത്തിന് അര്‍ഹരായി. അബ്ദുല്‍ ജലീല്‍ മദനി , മുഫ്ലി കെ, ഷാനിദ് കുട്ടമംഗലം, സുബൈദ ടീച്ചര്‍ , ഷാനവാസ് കല്‍പ്പറ്റ , താഹിറ കല്‍പ്പറ്റ , ആയിഷ തസ്നി, മറിയം ആഖില , ദിജ്മ സെയ്ന് എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply