April 16, 2026

കര്‍ഷക ഭാരതി അവാർഡിന് അപേക്ഷിക്കാം

0
IMG-20250515-WA0228(6)
By ന്യൂസ് വയനാട് ബ്യൂറോ

സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്  കര്‍ഷക ഭാരതി അവാര്‍ഡിന് അപേക്ഷ  ക്ഷണിച്ചു.

മലയാള ഭാഷയിലൂടെ കാര്‍ഷിക മേഖലയ്ക്ക് മികച്ച സംഭാവന നല്‍കുന്ന വിധത്തില്‍ മാധ്യമ പ്രവര്‍ത്തനം നടത്തിയ ഫാം ജേണലിസ്റ്റിനാണ് അവാര്‍ഡ് നല്‍കുന്നത്. അതത് വ്യക്തികളുടെ അപേക്ഷ മാത്രമേ പരിഗണിക്കുകയുള്ളു. ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ പരിഗണിക്കില്ല. അച്ചടി- ദൃശ്യ-ശ്രവ്യ മാധ്യമം, നവ മാധ്യമം, എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് കര്‍ഷക ഭാരതി അവാര്‍ഡ് നല്‍കുന്നത്.

പ്രസ്തുത മേഖലയിലെ ഒരു വർഷത്തെ സംഭാവനകളാണ് പരിഗണിക്കുക.

അപേക്ഷകള്‍ ജൂലൈ 28 നകം പ്രിന്‍സിപ്പൽ ഇന്‍ഫര്‍മേഷൻ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷൻ ബ്യൂറോ,കവടിയാര്‍, തിരുവനന്തപുരം-3’  വിലാസത്തില്‍ നൽകണം.  കവറിന് പുറത്ത് ‘കര്‍ഷക ഭാരതി അവാര്‍ഡ് 2024, വിഭാഗം എന്നിവ രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾ www.keralaagriculture.gov.in ൽ ലഭിക്കും.

ഫോൺ -04952370368, 9383471805

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *