സഹോദരന്‍മാരുടെ മരണത്തില്‍ വിറങ്ങലിച്ച് ഒരു നാട്
വാഴവറ്റ കരിങ്കണ്ണിക്കുന്ന് കോഴി ഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു .കരിങ്കണ്ണിക്കുന്ന് പൂവന്നിക്കുന്നേല്‍ വീട്ടില്‍ വര്‍ക്കിയുടെ മക്കള്‍ അനൂപ് പി വി (37),ഷിനു (35)എന്നിവരാണ് മരിച്ചത്.ഇവരുടെ സംസ്‌ക്കാരം നാളെ തെനേരി പള്ളിയില്‍ സെമിത്തേരിയില്‍ നടക്കും.വാഴവറ്റ കരിങ്കണ്ണിക്കുന്ന് കോഴിഫാമില്‍ ഇന്ന് രാവിലെ 8 മണിക്കാണ് സംഭവം. ഫാമിന് ചുറ്റും കെട്ടിയ വൈദ്യുതി വേലിയില്‍ നിന്നാണ് അപകടമുണ്ടായതെന്നാണ് സംശയം. മീനങ്ങാടി പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.കുറച്ചു ദിവസമെ ആയുള്ളു ഇവര്‍ ലീസിനു കോഴി ഫാം നടത്താന്‍ തുടങ്ങിയിട്ട്. ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ കഷ്ടപ്പെട്ട ഈ സഹോദരങ്ങള്‍ ഇനി നാടിന് ഓര്‍മ്മയാണ്.





Leave a Reply