മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
പുല്‍പ്പള്ളി:റോട്ടറി പെപ്പര്‍ ടൗണ്‍ പുല്‍പ്പള്ളി, പുല്‍പ്പള്ളി ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ മെറ്റേര്‍ണല്‍ ആന്‍ഡ് ചൈല്‍ഡ് കെയര്‍ മെഡിക്കല്‍ ക്യാമ്പ് പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.റോട്ടറി വൈസ് പ്രസിഡണ്ട് വി. ജി. ബിജു അധ്യക്ഷനായി.സൗജന്യ രോഗ നിര്‍ണയവും രക്ത പരിശോധനയും മരുന്നു വിതരണവും ക്യാമ്പിന്റെ ഭാഗമായു ണ്ടായിരുന്നു.ഡോക്ടര്‍മാരായ റൊട്ടേറിയന്‍ : അശ്വിന് എം ബി ബി, എസ് എം ഡി പേഡ്സ്, ഡോ. രാജേഷ് ഡി എം ബി ബി എസ് ക്യാംപിന് നേതൃത്വം നല്കി.
പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭന സുകു ആശംസകള്‍ പറഞ്ഞു.റൊട്ടേറിയന്‍ സതീഷ് വി.ആര്. സ്വാഗതവും റൊട്ടേറിയന്‍ ടോമി കക്കുഴിയില്‍ നന്ദിയും പറഞ്ഞു.





Leave a Reply