May 5, 2026

തെങ്ങ് കടപുഴകി വീടിന് മുകളിൽ വീണു

0
IMG_20250727_195642
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കമ്മന പുലിക്കാട് മൂങ്ങനാനിയിൽ അഗസ്റ്റ്യൻ എന്ന കുട്ടപ്പന്റെ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് മേൽക്കൂര ഭാഗികമായി തകർന്നു. ഇന്നലെ പുലർച്ചെ ആറ് മണിയോടെയാണ് സംഭവം.

 

വീടിന്റെ മേൽക്കൂരയ്ക്ക് കാര്യമായ നാശനഷ്ടമുണ്ടായി. ഗ്രാമപഞ്ചായത്ത് മെമ്പർ ഷിൽസൺ കോക്കണ്ടത്തിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഉടൻ തന്നെ തെങ്ങ് മുറിച്ച് മാറ്റി. തകർന്ന വീടിന്റെ മുകൾഭാഗത്ത് താൽക്കാലികമായി ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടിയിട്ടുണ്ട്.

 

നല്ലൂർനാട് വില്ലേജ് ഓഫീസർ മൈമൂന സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. എന്നാൽ, ഫയർഫോഴ്സിനെ വിവരമറിയിച്ചിട്ടും അവർ സ്ഥലത്തെത്തിയില്ലെന്ന് നാട്ടുകാർക്കിടയിൽ പരാതി ഉയർന്നിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *