എസ്.വൈ.എസ് ‘പവര്‍ പാനല്‍ 25’ ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ: ഒന്നായി പോരാടി നേടിയ സ്വാതന്ത്ര്യത്തിന്റെ നിലനില്‍പ്പിനായി സൗഹാര്‍ദ്ദത്തോടെയുള്ള പ്രവര്‍ത്തനമാണ് രാജ്യം ആവശ്യപ്പെടുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.സ്വാതന്ത്ര്യ ദിനത്തില്‍ സംഘടിപ്പിക്കുന്നരാഷ്ട്ര രക്ഷാ സംഗമത്തിന്റെ ഭാഗമായി നടന്ന എസ്.വൈ.എസ് ‘പവര്‍ പാനല്‍ 25’ ന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ വൈസ് പ്രസിഡണ്ട് പി സുബൈര്‍ ഹാജി അധ്യക്ഷനായി.മതവും ദേശവും തിരിച്ച് കലാപങ്ങള്‍ സൃഷ്ടിക്കുന്ന ഇരുട്ടിന്റെ ശക്തികളെ ഒറ്റപ്പെടുത്തണമെന്നും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.
പതിറ്റാണ്ടുകളോളം രാജ്യത്തിന് വേണ്ടി പോരാടിയവര്രാജ്യ ദ്രോഹികളും സ്വാതന്ത്ര്യ പോരാട്ടത്തില്‍ ഒരു പങ്കും വഹിക്കാത്തവര്‍ ദേശ സ്നേഹികളുമാവുന്ന വിചിത്ര വാര്‍ത്തകളാണ് കേട്ടു കൊണ്ടിരിക്കുന്നത്.
എസ് വൈ എസ് ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് കെ മുഹമ്മദ് കുട്ടി ഹസനി മുഖ്യ പ്രഭാഷണം നടത്തി സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി സി പി ഹാരിസ് ബാഖവി, സി മൊയ്തീന് കുട്ടി കല്‍പ്പറ്റ സയ്യിദ് സ്വാദിഖ് തങ്ങള്‍ തുറാബ് കല്‍പ്പറ്റ, കെ എ നാസര്‍ മൗലവി മടക്കിമല, എ കെ മുഹമ്മദ് ദാരിമി വാകേരി സംസാരിച്ചു ഹനീഫല്‍ ഫൈസി വാകേരി,വി കെ അബ്ദുറഹ്മാന് ദാരിമി, സി കെ ഷംസുദ്ദീന് റഹ്മാനി, സിദ്ദീഖ് പിണങ്ങോട് , പനന്തറ മുഹമ്മദ് വെങ്ങപ്പള്ളി, ഹുസൈന് ഫൈസി ചുണ്ടേല്‍ കെ കെ സൈതലവി ഹാജി,മുഹമ്മദ് ഷാ മാസ്റ്റര്‍ മുട്ടില്‍, അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, എ കെ സുലൈമാന്‍ മൗലവി സംബന്ധിച്ചു





Leave a Reply