June 18, 2026

പ്രതിഭകള്‍ക്ക് സ്വീകരണം നല്‍കി

0
site-psd-301
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: പൊതുവിദ്യഭ്യാസ വകുപ്പിന് കീഴില്‍ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച സംസ്ഥാന അറബി കലാസാഹിത്യ മത്സരത്തില്‍ വയനാട് ജില്ലയെ ഓറല്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് നയിച്ച കലാപ്രതിഭകള്‍ക്ക് വയനാട് ജില്ല അറബി അധ്യാപക കോംപ്ലക്‌സിന് കീഴില്‍ സ്വീകരണം നല്‍കി. വയനാട് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്ര വ്യാസ് ട്രോഫി ഏറ്റ് വാങ്ങി. കോഴിക്കോട് വയനാട് ഡബ്ലു ഐ എം ജി ഇ സുലൈഖ ടീച്ചര്‍ അധ്യക്ഷനായി. വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി.

സംഘടനകളെ പ്രതിനിധീകരിച്ച് മുസ്തഫ മാസ്റ്റര്‍, ജാഫര്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അക്ബര്‍ അലി മാസ്റ്റര്‍ , അബ്ദു സലീം മാസ്റ്റര്‍, നൗഷാദ് മാസ്റ്റര്‍, ഫിറോസ് മാസ്റ്റര്‍ എന്നിവര്‍ സം സാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *