April 16, 2026

തുരങ്കപാത: പശ്ചിമഘട്ട സംരക്ഷണ സമിതി ധര്‍ണ നടത്തി

0
site-psd-5
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: തുരങ്ക പാതയ്‌ക്കെതിരെ പശ്ചിമഘട്ട സംരക്ഷണ സമിതി പോസ്റ്റ് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. സംസ്ഥാന കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് വട്ടേകാട്ടില്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. തുരങ്ക പാത ദുരന്ത പാതയാകാതിരിക്കാന്‍ ശരിയായ ശാസ്ത്രീയ പഠനങ്ങള്‍ നടത്തുവാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും, ജനങ്ങളുടെ കണ്ണില്‍ പൊടിയിടുവാന്‍ വേണ്ടി മാത്രം തിരക്കിട്ട് തട്ടിക്കൂട്ട് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുകയാണ് സര്‍ക്കാരെന്ന് വര്‍ഗീസ് വട്ടേകാട്ടില്‍ അഭിപ്രായപ്പെട്ടു.പി.ജി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.

അങ്ങേയറ്റം പരിസ്ഥിതി ലോലമായ ഒരു പ്രദേശത്ത് 2019 ലും 2024 ലും ഉണ്ടായ രണ്ട് ഉരുള്‍പൊട്ടലുകള്‍ക്ക് ശേഷവും സര്‍ക്കാര്‍ ഇത്തരത്തില്‍ തുരങ്കപാത പദ്ധതിയുമായി മുന്നോട്ട് പോകുന്നത് ചില റിയല്‍ എസ്റ്റേറ്റ് / ടൂറിസം മാഫിയകളുടെ താല്‍പര്യാര്‍ഥമാണ് എന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ കുരുതി കൊടുക്കുന്ന ഇത്തരം പദ്ധതികള്‍ അല്ല വയനാട് ജനതയ്ക്ക് വേണ്ടത്, താമരശ്ശേരി ചുരം റോഡിന്റെ അടിയന്തര നവീകരണമാണ്.നിലവിലുള്ള ബദല്‍ പാതകളും അടിയന്തരമായി വികസിപ്പിക്കണം.ബഷീര്‍ ആനന്ദ് ജോണ്‍ സ്വാഗതം പറഞ്ഞു.

അധ്യാപകനും എഴുത്തു കാരനുമായ കെ.കെ. സുരേന്ദ്രന്‍, പ്രജൂഷ്, സലിംകുമാര്‍, ഉണ്ണിക്കൃഷ്ണന്‍ ചീരാല്‍, സുനില്‍ ജോസഫ്, അരൂഷ് കാരായി എന്നിവര്‍ സംസാരിച്ചു.കൃഷ്ണന്‍കുട്ടി നന്ദി രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *