April 16, 2026

പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ പാത യാഥാര്‍ഥ്യമാക്കണം; മുസ്ലിം ലീഗ്

0
site-psd-29
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ:നിരന്തരം വയനാട് ഒറ്റപ്പെടുന്ന അവസ്ഥക്ക് പരിഹാരമായി പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡ് എത്രയും വേഗം യാഥാര്‍ഥ്യമാക്കണമെന്ന് വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി അദ്ധ്യക്ഷനായി.നിയോജക മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്ദുഹാജി യോഗം ഉദ്ഘാടനം ചെയ്തു.ആവശ്യത്തിന് ചികിത്സ സൗകര്യം പോലും ലഭിക്കാതെ നിരവധി ജീവനുകളാണ് ചുരം തടസ്സം മൂലം പൊലിയുന്നതെന്നു യോഗം ചൂണ്ടിക്കാട്ടി.കുറഞ്ഞ കിലോമീറ്റര്‍ മാത്രം നവീകരിച്ചാല്‍ ചു രമില്ലാതെ എളുപ്പത്തില്‍ കോഴിക്കോടുമായി ബന്ധപ്പെടാന്‍ കഴിയുമെന്ന് യോഗം ചൂണ്ടിക്കാട്ടി.

സെക്രെട്ടറി മോയി വാരാമ്പറ്റ സ്വാഗതം പറഞ്ഞു.ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കല്‍പ്പറ്റ റസാഖ് മുഖ്യ പ്രഭാഷണം നടത്തി,മണ്ഡലം വൈസ് പ്രസിഡന്റ് അഹമ്മദ് മാസ്റ്റര്‍,സെക്രട്ടറിമാരായ കൊച്ചി ഹമീദ്, ഉസ്മാന്‍ പള്ളിയാല്‍,കൊടുവേരി അമ്മദ്,കെ.കെ.സി.റഫീഖ്,സി.സി.അബ്ദുള്ള,അലുവ മമ്മൂട്ടി,മാഡംബള്ളി ശറഫു,മുതിര മായന്‍,കേളോത് സലീം,പുഴക്കല്‍ ഉസ്മാന്‍,കെ.എം.അബ്ദുള്ളഹാജി,സി.പി.ജബ്ബാര്‍,ബിസ്മിഅനസ്,സിറാജ്,ഏകരത്തു മൊയ്ദു ഹാജി,എ.കെ.നാസര്‍,കെ.കെ.സി.മൈമൂന,റംലമുഹമ്മദ്,ജിന്‍ഷാദ് തുടങ്ങിയവര്‍ സംസാരിച്ചു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *