വയോജന കമ്മീഷൻ രാഷ്ട്രീയത്തിനതീതമാകണം: സീനിയർ സിറ്റിസൺസ് കോൺഗ്രസ്
കൽപ്പറ്റ :സംസ്ഥാനത്ത് പുതിയതായി രൂപീകരിക്കുന്ന വയോജന കമ്മീഷൻ അരാഷ്ട്രീയമായി രൂപീകരിക്കണമെന്നും പ്രവർത്തിക്കണമെന്നും സീനിയർ സിറ്റിസൺസ് കോൺഗ്രസ് വയനാട് ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
60 വയസ്സു കഴിഞ്ഞ മുഴുവൻ ജനങ്ങളുടെയും നിഷ്പക്ഷവും രാഷ്ട്രീയേതരവുമായ സമിതിയാകണം വയോജന കമ്മീഷൻ. സംസ്ഥാന വയോജന കമ്മിഷൻ രൂപീകരിച്ചു കഴിഞ്ഞ സ്ഥിതിയ്ക്ക് ജില്ലാതലത്തിലെങ്കിലും കമ്മീഷൻ അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോൾ രാഷ്ട്രീയത്തിന് അതീതമായി എല്ലാ വിഭാഗം ജനങ്ങളെയും പ്രതിനിധീകരിക്കുന്ന പ്രതിനിധികളെ കമ്മിഷനിൽ ഉൾപ്പെടുത്തണമെന്ന് സീനിയർ സിറ്റിസൺസ് കോൺഗ്രസ് സർക്കാരിനോട് അഭ്യർത്ഥിച്ചു. ആശുപത്രികളിലും മറ്റ് സർക്കാർ ഓഫീസുകളിലും മുതിർന്ന പൗരൻമാർക്ക് മുൻഗണനനാടിസ്ഥാനത്തിൽ സേവനങ്ങൾ ലഭ്യമാക്കണം.
സീനിയർ സിറ്റിസൺസ് കോൺഗ്രസ് വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഓണാഘോഷം കൽപ്പറ്റ എം.എൽ.എ അഡ്വ. ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വയനാട് ജില്ലയിലെ പ്രശസ്തനായ എഴുത്തുകാരനും ഭാരത് സേവാ അവാർഡ് ജേതാവുമായ ശിവരാമൻ പാട്ടത്തിലിനെ ഉപഹാരം നൽകി ആദരിച്ചു.
ജില്ലാ പ്രസിഡണ്ട് കെ. വി പോക്കർ ഹാജി അധ്യക്ഷത വഹിച്ചു.യു.ഡി എഫ് ജില്ലാ കൺവീനർ പി.ടി. ഗോപാലക്കുറുപ്പ്, ജനറൽ സെക്രട്ടറി ഇ. വി. അബ്രഹാം, സി.പി. വർഗീസ്, എൻ.ആർ സോമൻ മാസ്റ്റർ, കെ. ശാന്തകുമാരി, വി. വി നാരായണ വാരിയർ, എ.കെ. സയ്യിദ്, പി.എം മാത്യു, ദേവസ്യ .ടി.ടി, ആൻ്റണി മറ്റക്കാട്ട്, സുന്ദർ രാജ്, മത്യാസ് ഇ.ജെ, ബേബി കൈനിക്കുടി, ബാബു കട്ടയാട് തുടങ്ങിയവർ പ്രസംഗിച്ചു.





Leave a Reply