ഓണം കളറാക്കി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്
മാനന്തവാടി:കളറോണം 2കെ25 പൂക്കളമിട്ടും, മാവേലിയെ വരവേറ്റും,ഓണസദ്യയുണ്ടും, വിവിധയിനം കലാപരിപാടികളും സംഘടിപ്പിച്ച് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2025 ലെ ഓണം ഗംഭീരമാക്കി ജനപ്രതിനിധികളും, ജീവനക്കാരും, തോളോട് തോള് ചേര്‍ന്ന് ഓണത്തെ വരവേറ്റു. ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന് ബേബി ഓണ സന്ദേശം നല്കി. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാന് മുഖ്യ അതിഥിയായിരുന്നു.
വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍,മെമ്പര്‍മാര്‍ ബ്ലോക്ക് സെക്രട്ടറികെ കെ രാജേഷ്എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തതോടുകൂടി പരിപാടികള്‍ അവസാനിപ്പിച്ചു.
ഹെഡ് ക്ലര്‍ക്ക് പ്രസൂണ്‍ നന്ദി പറഞ്ഞു.





Leave a Reply