മീനങ്ങാടിയിൽ ഓണക്കിറ്റ് വിതരണം നടത്തി
മീനങ്ങാടി: മീനങ്ങാടി പോളിടെക്നിക് എൻ.എസ്.എസ് യൂണിറ്റും ലയൺസ് ക്ലബ് കോട്ടക്കുന്നും ചേർന്ന് മീനങ്ങാടി പഞ്ചായത്തിലെ കൊരളമ്പം ഉന്നതിയിൽ ഓണക്കിറ്റ് വിതരണം സംഘടിപ്പിച്ചു. സംസ്ഥാനത്തൊട്ടാകെ എൻ.എസ്.എസ് നടത്തിവരുന്ന ‘നല്ലോണം’ പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടി നടന്നത്.
പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ജോൺസൺ ജോസഫ്, ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. റോയ്, സെക്രട്ടറി ആന്റോ ജോർജ്, ശശികുമാർ, അനൂപ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി. മുബഷിർ, എൻ.എസ്.എസ് വളണ്ടിയർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.





Leave a Reply