May 27, 2026

എം ഡി എം എയുമായി യുവാവ് പിടിയില്‍

0
site-psd-54
By ന്യൂസ് വയനാട് ബ്യൂറോ

കമ്പളക്കാട്:മാരക മയക്കുമരുന്നുകളായ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കമ്പളക്കാട് മടക്കിമല സ്വദേശിയായ അജ്‌നാസ് (32) ആണ് പോലീസ് പിടിയിലായത്. ഇയാളില്‍ നിന്ന് 1.25 ഗ്രാം എം.ഡി.എം.എയും 0.870 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.എം.ഡി.എം.എ. ഉപയോഗിക്കുന്നതിനുള്ള ഹുക്കയുള്‍പ്പെടെയുള്ള സാധനങ്ങളും ഇയാളുടെ കൈവശം കണ്ടെത്തി. കമ്പളക്കാട് സ്റ്റേഷന്‍ എസ്.ഐ.മാരായ വി.രാജു,രാംലാല്‍,പോലീസ് ഉദ്യോഗസ്ഥരായ ശിഹാബ് എം.എ,കൃഷ്ണദാസ് എ.കെ,നിഷാദ്.പി,അജികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

അറസ്റ്റിലായ അജ്‌നാസിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സമാനമായ കേസുകളില്‍ ഇയാള്‍ മുന്‍പും എക്‌സൈസിന്റെയും പോലീസിന്റെയും പിടിയിലായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *