കെഎസ്ആര്‍ടിഇഎ (സിഐടിയു) ജില്ലാ സമ്മേളനം നടത്തി
ബത്തേരി: കെഎസ്ആര്‍ടിഇ എ (സിഐടിയു) വയനാട് ജില്ല സമ്മേളനം വിഎസ് അച്യുതാനന്ദന് നഗറില്‍ (എകെജി ഭവന് വച്ച് നടന്നു. ജില്ലാ പ്രസിഡണ്ട് കെ.ജെ റോയിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി വിവി ബേബി ഉദ്ഘാടനം ചെയ്തു.പുതിയ ഭാരവാഹികളായി രതീഷ് കേശവന് (പ്രസിഡണ്ട്), കെ എം ബിജു (സെക്രട്ടറി), എ.ജോബി (ട്രഷറര്‍), ടി.ജി ജൂബി, ആര്.സുരേന്ദ്രന്, പി.പി ഷീല (വൈസ് പ്രസിഡണ്ടുമാര്‍),എ.പി അനില്‍കുമാര്‍, ജാഫര്‍ തലപ്പുഴ, ജി.എസ് രഞ്ജിത്ത് (ജോ.സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.സിഐടിയു ജില്ലാ പ്രസിഡണ്ട് ടിവി സഹദേവന്, കെഎസ്ആര്‍ടിഇഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഹണി ബാലചന്ദ്രന്, ട്രഷറര്‍ പി.എ ജോജോ, ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.റഷീദ്, സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് പി കെ രാമചന്ദ്രന്, കെ എം ബിജു, സി.എം സുനില്‍കുമാര്‍, കെ.എം ബിജുഎന്നിവര്‍ സംസാരിച്ചു.





Leave a Reply