ഒഴക്കോടി ശ്രീകൃഷ്ണ ക്ഷേത്രം ജന്‍ മാഷടമി ആഘോഷം സെപ്റ്റംമ്പര്‍ 14 ന്
മാനന്തവാടി: ഒഴക്കോടിശ്രീകൃഷ്ണ ക്ഷേത്രം ജന്‍ മാഷടമി ആഘോഷം ശ്രീകൃഷ്ണ ജയന്തി സെപ്റ്റംമ്പര്‍ 14 ന് വിപുലമായ പരിപാടികളൊടെ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു, ഒരു കുടം വെണ്ണ സമര്‍പ്പണം, ഭാഗവത പാരായണം, ഹരിനാമ കീര്‍ത്തനം, ഭക്തിഗാന സുധ, കുട്ടികള്‍ക്കുള്ള കായിക മത്സരങ്ങള്‍, ഉറിയടി, പിറന്നാള്‍ സദ്യ, പ്രാദേശിക കലാ പരിപാടികള്‍, ജന്മാഷ്ടമി പൂജ എന്നിവ ഉണ്ടാകും. ക്ഷേത്ര തന്ത്രി മഴുവന്നൂര്‍ തെക്കെ ഇല്ലം ഡോ: ഗോവിന്ദ രാജ് നമ്പൂതിരിപ്പാട്, ക്ഷേത്ര മേല്‍ശാന്തി മഴുവന്നൂര്‍ താഴെ ഇല്ലത്ത് പ്രകാശന് നമ്പൂതിരിപ്പാടും മുഖ്യ കാര്‍മ്മികത്വം വഹിക്കും, ദര്‍ശനത്തിന് എത്തുന്ന ഭക്തജനങ്ങള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി ഭാരവാഹികള്‍ അറിയിച്ചു.പ്രസി: കെ സുരേഷ് ബാബു,സെക്ര: കെ സന്തോഷ് കുമാര്‍, രക്ഷാധികാരി ടി പി അനന്തന്, എ കെ ഗിരീഷ് കുമാര്‍, ഒ വി സജീവന് എന്നിവര്‍ സംബന്ധിച്ചു.





Leave a Reply