May 7, 2026

തുരങ്ക പാത നിര്‍മ്മാണം: മിഷ്യനറി വാഹനങ്ങള്‍ക്ക് സ്വീകരണം നല്‍കും

0
site-psd-187
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: നിര്‍ദ്ധിഷ്ട മേപ്പാടി – കള്ളാടി – ആനക്കാംപൊയില്‍ തുരങ്ക പാതയുടെ നിര്‍മ്മാണത്തിനായി പദ്ധതി പദേശമായ മീനാക്ഷി യിലെത്തുന്ന മിഷ്യനറി വാഹനങ്ങള്‍ക്ക് മേപ്പാടി ടൗണില്‍ സ്വീകരണം നല്‍കുമെന്ന് തുരങ്ക പാത കര്‍മ്മ സമിതിയുടെ ഭാരവാഹികള്‍ അറിയിച്ചു.തുരങ്ക പാത യാഥാര്‍ത്ഥ്യമാകുന്നതോടെ വിഴിഞ്ഞത്ത് നിന്നും ബംഗളൂരുവിലേക്ക് ചരക്ക് ഗതാഗതത്തിനായി പുതിയ ഒരു പാത തെളിയുന്ന തോടൊപ്പം ജില്ലയുടെ യാത്രാ ക്ലേശവും പരിഹരിക്കപ്പെടുമെന്ന് കര്‍മ്മ സമിതി ഭാരവാഹികള്‍ അറിയിച്ചു.

സ്വീകരണത്തിന്റെ പ്രചരണാര്‍ത്ഥം മേപ്പാടി ടൗണില്‍ മേപ്പാടിയിലെ കലാക്കാരന്‍മാരെ അണിനിരത്തി കരോക്കെ ഗാനമേള സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.കണ്‍വീനര്‍ – കെ.പി-ഹൈദര്‍ അലി,ചെയര്‍മാന്‍ – പി. മുനീര്‍,റ്റി.ആര്‍.പ്രമോദ്,സി.കെ – കമാല്‍വൈദ്യര്‍,റഫീക്ക് – കഡൂര്‍,ജലീല്‍ – പുത്തു മല,ജിജിത്ത് ചൂരല്‍ മല -,സി.കെ.ജംഷീര്‍,ഹരീഷ് – മാന്‍ കുന്ന് എന്നിവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *