May 26, 2026

കുടുംബം ഇല്ലാതാക്കുന്ന കൊലയാളി പാര്‍ട്ടി: പ്രശാന്ത് മലവയല്‍

0
site-psd-198
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: രാഷ്ട്രീയത്തില്‍ എതിര്‍ശബ്ദങ്ങളുയര്‍ത്തുന്നവരെ കുടുംബത്തോടൊപ്പം ഇല്ലായ്മ ചെയ്യുന്ന പാര്‍ട്ടിയായി വയനാട്ടിലെ കോണ്‍ഗ്രസ് പാര്‍ട്ടി മാറിയെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയല്‍ പറഞ്ഞു.എന്‍.എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നില്‍ ജില്ലയിലെ എം.എല്‍ എ മാരടക്കമുള്ള നേതാക്കളുടെ മാനസിക പീഠനം മൂലമാണ് കുടുംബത്തിന്റെ ബാധ്യത മുഴുവന്‍ ഏറ്റെടുത്തു കൊള്ളാമെന്ന വാഗ്ദാനം കല്‍പ്പറ്റയിലെ വക്കീല്‍ മുഖാന്തിരം കരാറാക്കിയെങ്കിലും കരാറിന്റെ കോപ്പി പോലും നല്‍കാതെ ഇവരെ കബളിപ്പിച്ചത് കല്‍പ്പറ്റ എം.എല്‍.എ.ടി സിദ്ദീഖാണെന്നും ഇവര്‍ പറഞ്ഞു.

കോടി ക്കണക്കിന് രൂപയുടെ കടബാധ്യത മകന്റെയും മരുമകളുടേയും ചുമലിലായതുമുതല്‍ മാനസീക സംഘര്‍ഷം കാരണം ആശുപത്രികള്‍ കയറി ഇറങ്ങുകയാണ് പത്മജയും ഭര്‍ത്താവും ഇതിനിടയില്‍ വ്യക്തിഹത്യ കൂടി നടത്തുന്നത് കുടുംബത്തെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടിയാണ്.

മുള്ളന്‍കൊല്ലിയിലെ പഞ്ചായത്ത് മെമ്പര്‍ ജോസ് നെല്ലേടം ആത്മഹത്യ ചെയ്തതും ഇതേ മാനസീക സംഘര്‍ഷം കാരണമാണ് തങ്കച്ചന്റെ കുടുംബത്തെ എന്നെന്നേക്കുമായി തകര്‍ക്കാനുള്ള ഗൂഢാലോചനയായിരുന്നു സ്‌ഫോടകവസ്തു ശേഖരവും, കര്‍ണാടക മദ്യവും വീട്ടില്‍ കൊണ്ടു വെച്ചത്. ജാമ്യം കിട്ടിയില്ലായിരുന്നുവെങ്കില്‍ തങ്കച്ചന്റെ കുടുംബം തകര്‍ന്ന് തരിപ്പണമായേനെ .

പ്രിയങ്കാ ഗാന്ധി ജില്ലയിലുണ്ടായിട്ടും കോണ്‍ഗ്രസ് കുടുംബത്തിലുണ്ടായ മരണത്തിലും .അത്മഹത്യാ നീക്കത്തിലും ,കള്ളക്കേസില്‍ ജയിലിലടച്ചതിലും യാതൊരു വിധത്തിലുള്ള പ്രതികരണം നടത്താത്തതും, വീടുകള്‍ സന്ദര്‍ശിക്കാത്തതും അപലപനീയമാണെന്നും പ്രശാന്ത് മലവയല്‍ പത്മജയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news