May 27, 2026

മാനന്തവാടി രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ ജേക്കബ് തൂങ്കുഴിലിന് വിട

0
site-psd-305
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: മാനന്തവാടി രൂപതയുടെ മുന്‍ മെത്രാപ്പോലീത്ത മാര്‍ ജേക്കബ്ബ്തൂങ്കുഴി (95) നിര്യാതനായി. ഉച്ചയ്ക്ക് ശേഷം 2.50 ഓടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികി ത്സയിലായിരുന്നു. പാലാ രൂപതയിലെ വിളക്ക്മാടത്ത് തൂങ്കുഴി കുരിയപ്പന്‍ -റോസാ ദമ്പതികളുടെ മകനായി 1930 ഡിസംബര്‍ 13 ന് ജനിച്ചു.പാലായില്‍ നിന്നും മാര്‍: ജേക്കബ് തൂങ്കു ഴിയുടെ കുടുംബം തിരുവമ്പാടിയിലേക്ക് കുടിയേറിയപ്പോള്‍തിരുവമ്പാടിയില്‍ നിന്ന് വിദ്യാഭ്യാസം നേടി.ചങ്ങനാശ്ശേരി രൂപതയ്ക്ക് വേണ്ടി 1947 ല്‍ വൈദിക പരിശീലനം തുടങ്ങി.ദൈവശാസ്ത്രപഠനം ദൈവ ശാസ്ത്ര പഠനം റോമിലായിരുന്നു.

തലശ്ശേരി രൂപതയ്ക്ക് വേണ്ടി 1956 ഡിസംബര്‍ 22 – ന് റോമില്‍ മൗരോഹിത്യം സ്വീകരിച്ചു.സിവില്‍ നിയമത്തിലും സഭാ നിയമത്തിലും ഡോക്ടറേറ്റ് റോമില്‍ നിന്നും നേടി.ന്യൂയോര്‍ക്കിലെ ഫോര്‍ ഡാം യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബി രുദം നേടി.മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായി സ്ഥാനമേറ്റു.തൃശ്ശൂര്‍ അതി രൂപതയുടെ മുന്‍ അധ്യക്ഷന്‍,താമരശ്ശേരി രൂപതയുടെ രണ്ടാമത്തെ ബിഷപ്പ്, എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണണ്ട്.വിശ്രമ ജീവിതം നയിച്ചിരുന്ന മാര്‍ : ജേക്കബ് തൂങ്കുഴി തൃശ്ശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ വച്ച് നിത്യജീവനിലേക്ക് യാത്രയായി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *