ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി തരിയോട് ഗ്രാമപഞ്ചായത്ത് തൊഴില്‍മേള
കാവുംമന്ദം: നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴിലവസരം ഒരുക്കി കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച തൊഴില്‍മേള ഏറെ ഉപകാരപ്രദമായി. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായതിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തൊഴില്‍മേളയുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷനായി. പരിപാടിയുടെ സംഘാടനത്തില്‍ കുടുംബശ്രീ വലിയ പങ്ക് വഹിച്ചു. ഇരുപതോളം വിവിധ കമ്പനികളും സംരംഭകരും പൊതുമേഖല സ്ഥാപനങ്ങളും തൊഴിലവസരങ്ങളുമായി പങ്കെടുത്ത പരിപാടിയില്‍ 200 ഓളം ഉദ്യോഗാര്‍ത്ഥികള്‍ പങ്കാളികളായി.
ഈ പദ്ധതിയുടെ ഭാഗമായി പ്രാദേശിക തൊഴില്‍മേളകള്‍, തൊഴില്‍ പരിശീലന പരിപാടികള്‍, തൊഴില്‍ നൈപുണ്യ വികസന പരിപാടികള്‍ തുടങ്ങിയ പരിപാടികളും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തും. കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റര്‍ കെ പി പ്രീത പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാധ പുലിക്കോട്, ഷിബു വി ജി, അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണന്, സൂനാ നവീന്‍, ബീന റോബിന്‍സണ്‍, വിജയന് തോട്ടുങ്കല്‍, വത്സല നളിനാക്ഷന്, സിബില്‍ എഡ്വാര്‍ഡ്, അസിസ്റ്റന്റ് സെക്രട്ടറി അബ്ദുല്‍ റസാക്ക്, സിഡിഎസ് ചെയര്‍പേഴ്സണ്‍ രാധാമണിയന്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ വിന്‍സി ബിജു, ഗിരിജ സത്യന്, ലുബിന സുലൈമാന്‍, കെ ഗിരിജ, റിസോഴ്സ് പേഴ്സണ്‍ കെ സി ഗിരിജ, വിജ്ഞാന കേരളം ബ്ലോക്ക് ഇന്റേണ്‍മാരായ ഗ്രീഷ്മ സ്വരൂപ്, മുബഷിര്‍ ഇ എച്ച് തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പി രാജേന്ദ്രന് സ്വാഗതവും സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ ജെസ്സി തോമസ് നന്ദിയും പറഞ്ഞു. ജനപ്രതിനിധികള്‍, ജീവനക്കാര്‍, കുടുംബശ്രീ ഭാരവാഹികള്‍, സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, വിവിധ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കാളികളായി.





Leave a Reply