May 27, 2026

സംരക്ഷണഭിത്തി നിരവധി കുടുംബങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു

0
site-psd-318
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി-ചൂരല്‍മല റോഡ് നവീകരണത്തിന്റെ ഭാഗമായി മാപ്പിള തോട്ടം ഭാഗത്ത് നിര്‍മിക്കുന്ന സംരക്ഷണഭിത്തി നിരവധി കുടുംബങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു. വീടുകളുടെ മേല്‍ഭാഗത്തായി 50 അടിയോളം ഉയരത്തില്‍ വരുന്ന കൂറ്റന്‍ സംരക്ഷണഭിത്തി അപകട ഭീഷണി ഉയര്‍ത്തുകയാണ്. റോഡ് നവീകരണ പ്രവൃത്തി നടക്കുന്ന റോഡിന്റെ ഇരുവശത്തും എച്ച് എം എല്‍ തേയിലത്തോട്ടമാണ്. ഇതിന്റെ താഴെ ഭാഗത്തായാണ് വീടുകള്‍ സ്ഥിതിചെയ്യുന്നത്. ഇവിടെ നിലവില്‍ റോഡിന് സംരക്ഷണ ഭിത്തിയുണ്ട്. എന്നാല്‍ നവീകരണത്തിന്റെ ഭാഗമായി പുതിയ സംരക്ഷണഭിത്തി നിര്‍മിക്കാനുള്ള പ്രവൃ ത്തി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. മുപ്പതിലധികം മനുഷ്യര്‍ താമസിക്കുന്ന ആറ് വീടുകള്‍ക്ക് മുകളിലായി 50 അടിയോളം ഉയരത്തില്‍ കൂറ്റന്‍ കല്‍ഭിത്തി നിര്‍മ്മിക്കുന്നത് അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായ ഇവിടെ വലിയ അപകടത്തിന് തന്നെ വഴിയൊരുക്കും.

എസ്റ്റേറ്റ് നിലവിലെ പ്രവര്‍ത്തിക്ക് വിട്ടുകൊടുക്കുന്ന അത്രയും തന്നെ ഭൂമി മറുവശത്ത് വിട്ടുകൊടുക്കുകയും റോഡിന് വീതി കൂട്ടുകയും ചെയ്താല്‍ അപകടകരമാകുന്ന രീതിയില്‍ പുതിയ സംരക്ഷണഭിത്തി കെട്ടുന്നത് ഒഴിവാക്കാനാകും. ചില ഭാഗങ്ങളില്‍ എസ്റ്റേറ്റ് ഇങ്ങനെ ചെയ്തിട്ടുമുണ്ട്. തുരങ്കപാത കൂടി വരുന്നതോടെ വാഹനത്തിരക്ക് ഏറുകയും, കരിങ്കല്‍ കെട്ടിന് ബലക്ഷയം സംഭവിക്കുകയും ചെയ്താല്‍ തങ്ങളെ കാത്തിരിക്കുന്നത് വന്‍ ദുരന്തമാകുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. തങ്ങള്‍ നേരിടാനിടയുള്ള അപകടഭീഷണി സംബന്ധിച്ച് മുഖ്യമന്ത്രിക്കും, ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി കാത്തിരിക്കുകയാണ് ഇവിടുത്തെ കുടുംബങ്ങള്‍.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *